കാരുണ്യ സ്പർശം പദ്ധതി തുടങ്ങി.

Saturday 20 August 2022 12:00 AM IST

മുണ്ടക്കയം. കാരുണ്യസ്പർശം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ 10 ഗുണഭോക്താക്കളുടെ വീടുകളിൽ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ആദ്യഗഡു ധനസഹായം നൽകി. ഇനി 11 മാസം അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക്​ 1000 രൂപ വീതം നൽകും. നിയോജക മണ്ഡലത്തിലെ കിടപ്പുരോഗികൾക്ക് പ്രതിമാസം 1000 രൂപ പ്രകാരം ഒരു വർഷത്തേക്ക് ധനസഹായം നൽകുന്ന പദ്ധതിയാണ്​ കാരുണ്യസ്പർശം. കേരള കോൺഗ്രസ് എം മണ്ഡലം പ്രസിഡന്‍റ്​ ചാർലി കോശി, സി.പി.എം ലോക്കൽ സെക്രട്ടറി റജീന റഫീഖ്​​, കേരള കോൺഗ്രസ് എം ജില്ല കമ്മിറ്റി അംഗങ്ങളായ ജോസ് നടുപറമ്പിൽ, തങ്കച്ചൻ കാരക്കാട്ട് തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement