ആം​ബു​ല​ൻ​സ് ​ജീ​വ​ന​ക്കാ​രെ​ ​ആ​ക്ര​മി​ച്ചു

Saturday 20 August 2022 1:33 AM IST

കൊ​ല്ലം​:​ 108​ ​ആം​ബു​ല​ൻ​സ് ​ത​ട​ഞ്ഞു​നി​റു​ത്തി​ ​ജീ​വ​ന​ക്കാ​രെ​ ​ആ​ക്ര​മി​ച്ച​താ​യി​ ​പ​രാ​തി.​ 108​ ​ആം​ബു​ല​ൻ​സ് ​ഡ്രൈ​വ​ർ​ ​കൊ​ല്ലം​ ​സ്വ​ദേ​ശി​ ​ശ​ര​ത് ​(31​),
ന​ഴ്സിം​ഗ് ​അ​സി​സ്റ്റ​ന്റ് ​ആ​ല​പ്പു​ഴ​ ​സ്വ​ദേ​ശി​ ​വി​നീ​ഷ് ​(31​)​ ​എ​ന്നി​വ​ർ​ക്ക് ​പ​രി​ക്കേ​റ്റു.​ ​ശ​ര​ത്തി​ന്റെ​ ​ത​ല​യ്ക്കും​ ​കൈ​യ്ക്കും​ ​മു​ഖ​ത്തും​ ​വി​നീ​ഷി​ന്റെ
ക​ഴു​ത്തി​നു​മാ​ണ് ​പ​രു​ക്കേ​റ്റ​ത്.​ ​ഇ​വ​ർ​ ​ജി​ല്ലാ​ ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​യി​ലാ​ണ്.
ഇ​ന്ന​ലെ​ ​വൈ​കി​ട്ട് 7​ന് ​കാ​വ​നാ​ട് ​ജം​ഗ​ഷ​ന് ​സ​മീ​പ​മാ​യി​രു​ന്നു​ ​സം​ഭ​വം.​ ​നീ​ണ്ട​ക​ര​ ​പി.​എ​ച്ച്.​സി​ക്ക് ​മു​ന്നി​ൽ​ ​കി​ട​ന്ന​ ​വാ​ഹ​നം​ ​അ​ടി​യ​ന്ത​ര​ ​സ​ന്ദേ​ശ​ത്തി​ന്റെ
അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ജി​ല്ലാ​ ​ആ​ശു​പ​ത്രി​യി​ൽ​ ​ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള​ ​രോ​ഗി​യെ​ ​തി​രു​വ​ന​ന്ത​പു​രം​ ​മെ​ഡി​ക്ക​ൽ​ ​കോ​ള​ജി​ലേ​ക്ക് ​കൊ​ണ്ടു​പോ​കാ​നാ​യി
പോ​കു​ന്ന​ ​വ​ഴി​യാ​ണ് ​വാ​ഹ​നം​ ​ത​ട​ഞ്ഞു​ ​ജീ​വ​ന​ക്കാ​രെ​ ​ആ​ക്ര​മി​ച്ച​ത്.​ ​രോ​ഗി​ ​ഇ​ല്ലാ​തെ​ ​അ​ടി​യ​ന്ത​ര​ ​സൈ​റ​ൺ​ ​മു​ഴ​ക്കി​ ​വാ​ഹ​നം​ ​പോ​യെ​ന്ന്
ആ​രോ​പി​ച്ചാ​ണ് ​മ​ർ​ദ്ദി​ച്ച​തെ​ന്ന് ​ആം​ബു​ല​ൻ​സ് ​ജീ​വ​ന​ക്കാ​ർ​ ​പ​റ​ഞ്ഞു.​ ​ജി​ല്ലാ​ ​ആ​ശു​പ​ത്രി​യി​ൽ​ ​നി​ന്ന് ​രോ​ഗി​യെ​ ​എ​ടു​ക്കാ​ൻ​ ​പോ​വു​ക​യാ​ണെ​ന്ന് ​പ​റ​ഞ്ഞി​ട്ടും
അ​ക്ര​മി​ച്ച​വ​ർ​ ​കേ​ട്ടി​ല്ലെ​ന്നും​ ​വാ​ഹ​ന​ത്തി​ൽ​ ​ഇ​ടി​ക്കു​ക​യും​ ​അ​ടി​ക്കു​ക​യും​ ​ചെ​യ്ത​താ​യും​ ​ഇ​വ​ർ​ ​പ​റ​ഞ്ഞു.​ ​ആ​ക്ര​മ​ണ​ത്തി​ൽ​ ​വാ​ഹ​ന​ത്തി​നും​ ​കേ​ടു​പാ​ടു​കൾ
സം​ഭ​വി​ച്ചി​ട്ടു​ണ്ട്.​ ​പി​ന്നീ​ട്,​ ​നാ​ട്ടു​കാ​ർ​ ​ഇ​ട​പെ​ട്ടാ​ണ് ​അ​ക്ര​മി​ ​സം​ഘ​ത്തെ​ ​പി​ടി​ച്ചു​മാ​റ്റി​യ​ത്.

Advertisement
Advertisement