റീന മോഹന് ലൈഫ് ടൈം അച്ചീവ് മെന്റ്

Saturday 20 August 2022 6:08 AM IST

സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 14 മത് കേരള രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേളയുടെ സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ഡോക്യുമെന്ററി സംവിധായികയും എഡിറ്ററുമായ റീനമോഹന് . ആഗസ്റ്റ് 26 ന് നടക്കുന്ന മേളയുടെ ഉദ്‌ഘാടനചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം സമ്മാനിക്കും. രണ്ടുലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും ഉൾപ്പെടുന്നതാണ് പുരസ്‌കാരം. ആഗസ്റ്റ് 26 മുതൽ 31 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്റർ സമുച്ചയത്തിൽ നടക്കുന്ന മേളയിൽ റീന മോഹൻ സംവിധാനം ചെയ്ത കമല ബായി (1991), സ്കിൻ ഡീപ് (1998), ഓൺ ആൻ എക്സ്‌പ്രസ് ഹൈവേ (2003), എഡിറ്റിംഗ് നിർവഹിച്ച മണി കൗളിന്റെ 'മട്ടി മാനസ്‌' (1984), മഞ്ചിര ദത്തയുടെ 'ബാബുലാൽ ഭിയു കി കുർബാനി' (1988), സഞ്ജയ് കാകിന്റെ 'ഇൻ ദ ഫോറസ്റ്റ് ഹാങ്‌സ് ഇൻ എ ബ്രിഡ്ജ്' (1999), രാഹുൽ റോയിയുടെ 'സുന്ദർ നാഗ്രി' (2003), നിർമൽ ചന്ദറിന്റെ ഡ്രീമിങ് താജ് മഹൽ (2010 എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും.