ജഗത് സമാധാന യാനം കാമ്പെയിൻ

Saturday 20 August 2022 1:46 AM IST

തിരുവനന്തപുരം:വക്കം ഖാദർ അനുസ്മരണ വേദി ലോക സമാധാന സന്ദേശവുമായി സെക്രട്ടേറിയറ്റിന് മുന്നിൽ 'ജഗത് സമാധാന യാനം' കാമ്പെയിൻ സംഘടിപ്പിച്ചു. അക്ഷരകലാ വിദഗ്ദ്ധൻ നാരായണ ഭട്ടതിരി ഉദ്ഘാടനം ചെയ്തു. കാലിഗ്രാഫിയിലൂടെ വക്കം ഖാദർ അനുസ്മരണസന്ദേശം അദ്ദേഹം അവതരിപ്പിച്ചു. വക്കം ഖാദർ അനുസ്മരണ വേദി ചെയർമാൻ എം.എ.ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു.വക്കം ഖാദർ അനുസ്മരണ വേദിയുടെ ആഭിമുഖ്യത്തിൽ സെപ്തംബർ 10 വരെ സംഘടിപ്പിച്ചിട്ടുള്ള ആസാദി ജ്വാല പ്രയാണിന്റെ ഭാഗമായാണ് 'ജഗത് സമാധാന യാനം' സംഘടിപ്പിച്ചിരിക്കുന്നത്. ശരത് ശൈലേഷൻ, അജയരാജ് ബി.സി,മൈക്കിൾ കുന്നുകുഴി,എം.എസ്.ബിനു,സഞ്ജു, നാസിയ ബെൻ റോസ്,മോഹനൻ, നിസാം കടവിളാകം,ഷിജു തപസ്യ,സേതുലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement