നെഹ്റു ട്രോഫി :ക്യാപ്ടൻസ് മീറ്റിംഗ് 27ന്

Saturday 20 August 2022 1:21 AM IST
നെഹ്റു ട്രോഫി

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിക്ക് മുന്നോടിയായുള്ള ക്യാപ്ടൻസ് മീറ്റിംഗ് 27ന് ആലപ്പുഴ വൈ.എം.സി.എ ഹാളിൽ നടക്കും. ജലോത്സവത്തിന്റെ നിബന്ധനകളും നിർദേശങ്ങളും വിശദമാക്കുകയും ടീമുകളെ പരിചയപ്പെടുത്തുകയും ചെയ്യും. ഈ വർഷത്തെ വള്ളംകളിക്കായി ആർ.ഡി​.ഒ ഓഫീസിൽ നിന്നും രജിസ്ട്രേഷൻ ഫോം വാങ്ങിയ എല്ലാ ചുണ്ടൻ വള്ളങ്ങളുടെയും മറ്റ് കളിവള്ളങ്ങളുടെയും ക്യാപ്ടൻമാരും ലീഡിംഗ് ക്യാപ്ടൻമാരും നിർബന്ധമായും മീറ്റിൽ പങ്കെടുക്കണമെന്ന് ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയറും എൻ.ടി.ബി.ആർ ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റി കൺവീനറുമായ ബിനു ബേബി അറിയിച്ചു.

ക്യാപ്ടനും ലീഡിംഗ് ക്യാപ്ടനും മീറ്റിംഗിൽ പങ്കെടുക്കാത്ത വള്ളങ്ങളുടെ ബോണസിൽ 25 ശതമാനം കുറവുണ്ടാകും.

Advertisement
Advertisement