ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണം.

Sunday 21 August 2022 12:55 AM IST

കോട്ടയം . ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലൂടെ ന്യൂനപക്ഷ ക്ഷേമവകുപ്പ് നൽകുന്ന ധനസഹായ പദ്ധതിയിലേക്ക് 30 വരെ അപേക്ഷിക്കാം. മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ, വിവാഹബന്ധം വേർപ്പെട്ടവർ, ഉപേക്ഷിക്കപ്പെട്ടവർ എന്നിവർക്കാണ് അവസരം. ശരിയായ ജനലുകൾ, വാതിലുകൾ, മേൽക്കൂര, ഫ്ലോറിംഗ്, ഫിനിഷിംഗ്, പ്ലംബിംഗ്, സാനിറ്റേഷൻ, ഇലക്ട്രിഫിക്കേഷൻ എന്നിവ ഇല്ലാത്ത വീടുകൾക്ക് അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താൻ 50,000 രൂപയാണ് ധനസഹായം നൽകുക. ഇത് തിരിച്ചടയ്‌ക്കേണ്ടതില്ല. അപേക്ഷകയുടെ/ പങ്കാളിയുടെ പേരിലുള്ള വീടിന്റെ വിസ്തീർണം 1200 ചതുരശ്രയടി കവിയരുത്. അപേക്ഷക ഏക വരുമാനദായക ആയിരിക്കണം. ഫോൺ. 04 81 25 62 20 1.

Advertisement
Advertisement