ഇനി ദുൽഖർ സൽമാൻ ഫാമിലി

Sunday 21 August 2022 6:00 AM IST

ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലെ വേഫെറർ ഫിലിംസ് കലാകാരന്മാർക്കായി കമ്മ്യൂണിറ്റി ഫോർ ഹാപ്പിനെസ് രൂപീകരിച്ചു. ദുൽഖർ സൽമാൻ ഫാമിലി (DQF) എന്നാണ് കമ്മ്യൂണിറ്റിയുടെ പേര്. സണ്ണി വയ്ൻ, സാനിയ അയ്യപ്പൻ, ബ്ളസി, വിനി വിശ്വലാൽ ഉൾപ്പെടെ 25 പേർക്ക് കമ്മ്യൂണിറ്റിയിൽ അംഗത്വം നൽകി. പതിനായിരം കലാകാരന്മാർക്കായിരിക്കും അംഗത്വം നൽകുന്നത്.ഭിന്നശേഷിയുള്ള കുട്ടികൾക്കായി ഫിംഗർ ഡാൻസ് എക്സർസൈസും സ്പെഷ്യൽ സ്കൂളിലെ അദ്ധ്യാപകർക്ക് പരിശീലനം നൽകുന്ന പദ്ധതിയും ആരംഭിച്ചു.ചിരിസദസുകൾ തുടങ്ങാനും തീരുമാനമുണ്ട്.

കലാപരമായ പ്രകടനം കാഴ്ചവയ്ക്കുക, ചിരിപ്പിക്കുക എന്നിവയാണ് കമ്മ്യൂണിറ്റിയിൽ അംഗത്വം ലഭിക്കാനുള്ള മാനദണ്ഡം.