നമിത ഇനി ഇരട്ടക്കുട്ടികളുടെ അമ്മ

Sunday 21 August 2022 6:00 AM IST

തെന്നിന്ത്യൻ താരം നമിത ഇരട്ടക്കുട്ടികളുടെ അമ്മയായി. രണ്ടും ആൺകുട്ടികളാണ്. സമൂഹമാദ്ധ്യമത്തിലൂടെയാണ് താൻ അമ്മയായ വിവരം നടി അറിയിച്ചത്. ഭർത്താവും നടനുമായ വീരേന്ദ്രചൗധരിയോടൊപ്പമാണ് നമിത വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. തങ്ങൾക്ക് എല്ലാ അനുഗ്രഹവും ഉണ്ടാവണമെന്നും ഡോക്ടർമാരോടുള്ള അകമഴിഞ്ഞ നന്ദിയും അവർ പറയുന്നുണ്ട്. തെലുങ്ക് ചിത്രമായ സൊന്തത്തിലൂടെയാണ് നമിത വെള്ളിത്തിരയിൽ എത്തുന്നത്. അഴകിയ തമിഴ് മകൻ, ബില്ല തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു. കലാഭവൻ മണിയുടെ ബ്ളാക്ക് സ്റ്റാലിയണിലൂടെയാണ് മലയാള പ്രവേശം. മോഹൻലാൽ ചിത്രം പുലിമുരുകനിൽ ജൂലി എന്ന കഥാപാത്രമായി എത്തി. ബൗ ബൗ എന്ന ചിത്രം ആണ് നമിത നായികയായി അണിയറയിൽ ഒരുങ്ങുന്നത്. മലയാളത്തിലും തമിഴിലും എത്തുന്ന ചിത്രത്തിന്റെ നിർമ്മാതാവും നമിത ആണ്.