തരംഗമായി റോഷാക്ക് സെക്കന്റ് ലുക്ക്

Sunday 21 August 2022 6:03 AM IST

മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ സംവിധാനം ചെയ്യുന്ന റോഷാക്ക് എന്ന ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്. ഭയത്തിന്റെ മൂടുപടവുമായി എത്തി പ്രേക്ഷകരിൽ ആകാംക്ഷ ഉളവാക്കിയ ഫസ്‌റ്റ് ലുക്ക് പോസ്റ്റർ പോലെ ഉദ്വേഗം നിറക്കുകയാണ് സെക്കൻഡ് ലുക്കും.ആരാധകർ ഏറ്റെടുത്ത സെക്കന്റ് ലുക്ക് പോസ്റ്റർ സമൂഹമാദ്ധ്യമത്തിൽ തരംഗമാവുന്നു. .ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രം ദുബായിലും കൊച്ചിയിലുമായാണ് ചിത്രീകരിച്ചത്.ഷറഫുദ്ദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദുപണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷൊർണ്ണൂർ എന്നിവരാണ് മറ്റു താരങ്ങൾ. ആസിഫ് അലി അതിഥി വേഷത്തിൽ എത്തുന്നുണ്ട്. നിമിഷ് രവി ആണ് ഛായാഗ്രഹണം. ചിത്രസംയോജനം കിരൺദാസ്. മമ്മൂട്ടിയുടെ നിർമ്മാണ സംരംഭമായ മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമ്മിക്കുന്നത്. സമീർ അബ്ദുള്ള രചന നിർവഹിക്കുന്നു. സെപ്തംബറിൽ വേഫെറർ ഫിലിംസ് ചിത്രം തിയേറ്രറിൽ എത്തിക്കും.പി.ആർ.ഒ: പ്രതീഷ് ശേഖർ