മത്സ്യത്തൊഴിലാളികൾക്ക് മണ്ണെണ്ണ വിതരണം പുനരാരംഭിക്കും: കളക്‌ടർ

Sunday 21 August 2022 2:32 AM IST

തിരുവനന്തപുരം:വിഴിഞ്ഞത്ത് പുലിമുട്ട് നിർമ്മാണം നടക്കുന്ന കാലയളവിൽ അംഗീകൃത യാനങ്ങൾക്ക് നൽകുന്ന സൗജന്യ മണ്ണെണ്ണ വിതരണം പുനരാരംഭിക്കുന്നതിനായി സർക്കാരിൽ നിർദ്ദേശപത്രം സമർപ്പിക്കുമെന്ന് കളക്‌ടർ ജെറോമിക് ജോർജ് പറഞ്ഞു.കളക്‌ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന അപ്പീൽ കമ്മിറ്റി- ലൈവ്‌ലിവുഡ് ഇമ്പാക്‌ട് അസസ്‌മെന്റ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.തുറമുഖ നിർമ്മാണ കാലയളവിൽ മത്സ്യബന്ധനത്തിന് പുറപ്പെടുന്ന വിഴിഞ്ഞം സൗത്ത്,നോർത്ത്,അടിമലത്തുറ എന്നിവിടങ്ങളിൽ നിന്നുള്ള യാനങ്ങൾ ചുറ്റിവളഞ്ഞാണ് സഞ്ചരിക്കുന്നത്.ഇത് തൊഴിലാളികളെ അധിക ഇന്ധന ചെലവിലേയ്ക്ക് നയിക്കുന്നുണ്ട്.തുടർന്നാണ് രജിസ്റ്റർ ചെയ്ത ഔട്ട് ബോർഡ് ഘടിപ്പിച്ച യാനങ്ങൾക്ക് തുറമുറഖ നിർമ്മാണ കാലയളവിൽ സൗജന്യ മണ്ണെണ്ണ നൽകാൻ തീരുമാനിച്ചത്.ഫിഷറീസ് വകുപ്പ് ഡയറക്‌ടർ അദീല അബ്‌ദുള്ളയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

Advertisement
Advertisement