ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു
Sunday 21 August 2022 2:36 AM IST
തിരുവനന്തപുരം:പരീക്ഷകളിൽ ഉന്നത വിജയം നേടിയ കളക്ടറേറ്റ് ജീവനക്കാരുടെ കുട്ടികൾക്കായി കളക്ടറേറ്റ് റിക്രീയേഷൻ ക്ലബ് നേതൃത്വത്തിൽ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ് കളക്ടർ ജെറോമിക് ജോർജ് ഉദ്ഘാടനം നിർവഹിച്ചു. പത്ത്, പ്ലസ് ടു ബിരുദ, ബിരുദാനന്തര തലത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കളക്ടർ അഭിനന്ദിച്ചു.
റിക്രീയേഷൻ ക്ലബ് പ്രസിഡന്റ് അനിൽ കുമാർ അദ്ധ്യക്ഷനായി. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ടി. കെ. വിനീത്, റവന്യൂ റിക്കവറി വിഭാഗം ഡെപ്യൂട്ടി കളക്ടർ ചെറുപുഷ്പം ജ്യോതി, ഫിനാൻസ് ഓഫീസർ പ്രദീപ് കുമാർ തുടങ്ങിയവരും പങ്കെടുത്തു.