വിജിലൻസ് അന്വേഷിക്കണം

Sunday 21 August 2022 12:44 AM IST
സംസ്ഥാന വിവരാവകാശ കമ്മിഷൻ

ആലപ്പുഴ: ആലപ്പുഴ ടി.ഡി മെഡിക്കൽ കോളേജിൽ ഡോക്ടർമാരുടെ ക്വാർട്ടേഴ്‌സ് അനുവദിക്കുന്നതിലെ ക്രമക്കേടിനെക്കുറിച്ച് അന്വേഷണം നടത്താൻ സംസ്ഥാന വിവരാവകാശ കമ്മിഷൻ വിജിലൻസ് ഡയറക്ടറോട് ശുപാർശ ചെയ്തു. ആലപ്പുഴ ആശ്രമം വാർഡിലെ കെ.ജി.ജയരാജ് നൽകിയ വിവരാവകാശ അപ്പീൽ തീർപ്പാക്കിയാണ് കമ്മിഷണർ കെ.വി.സുധാകരന്റെ ഉത്തരവ്.

ക്വാർട്ടേഴ്‌സ് അനുവദിക്കുന്നതിൽ തിരിമറി നടക്കുന്നതു കൊണ്ടാണ് അപേക്ഷകരുടെ ലിസ്റ്റ് വിവരാവകാശ അപേക്ഷ പ്രകാരം ആവശ്യപ്പെട്ടിട്ട് നൽകാതിരുന്നതെന്നും, മുൻഗണനാക്രമം തെറ്റിച്ച് ക്വാർട്ടേഴ്‌സ് അനുവദിക്കുന്നതെന്നും രേഖകളില്ലാതെ പലരും ക്വാർട്ടേഴ്‌സിൽ താമസിക്കുന്നുണ്ടെന്നുമുളളതായിരുന്നു ഹർജിക്കാരന്റെ വാദം. ഹർജിക്കാരന്റെ ആക്ഷേപങ്ങൾക്ക് വ്യക്തമായ മറുപടി പറയാൻ വിവരാവകാശ ഓഫീസർക്ക് കഴിഞ്ഞില്ല.