വെർട്ടിക്കൽ ആക്സിയൽ ഫ്ലോ പമ്പ് സ്ഥാപിച്ചു

Sunday 21 August 2022 12:50 AM IST
പുറക്കാട് തോട്ടപ്പള്ളിയിലെ മലയിൽ തോട് പാടശേഖരത്തെ വെർട്ടിക്കൽ ആക്സിയൽ ഫ്ലോ പമ്പി ൻ്റെ ഉദ്ഘാടനം എച്ച്.സലാം എം.എൽ.എ നിർവഹിക്കുന്നു

അമ്പലപ്പുഴ : തോട്ടപ്പള്ളിയിലെ മലയിൽ തോട് പാടശേഖരത്ത് വെർട്ടിക്കൽ ആക്സിയൽ ഫ്ലോ പമ്പ് പ്രവർത്തനമാരംഭിച്ചു. എച്ച് .സലാം എം.എൽ.എ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് അഡ്വ.ഷീബാ രാകേഷ് അദ്ധ്യക്ഷയായി. കൃഷി അസി.ഡയറക്ടർ എം.രജിമോൾ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ.എസ്.സുദർശനൻ, വൈസ് പ്രസിഡന്റ് വി.എസ്.മായാദേവി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശ്രീജ രതീഷ്, സതി രമേശ്, പഞ്ചായത്തംഗങ്ങളായ വി.എസ്.ജിനുരാജ്, പ്രിയ അജേഷ്, രാജു, ജോയിന്റ് ബി.ഡി.ഒ ഗോപൻ, കൃഷി ഓഫീസർ പി.ധനലക്ഷ്മി, കെ.രാജൻ, വി.രമണൻ, കെ.കൃഷ്ണമ്മ, പ്രഭ ശുഭ ദേവ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് ഡിവിഷൻ അംഗം ആർ. ഉണ്ണി സ്വാഗതം പറഞ്ഞു.