എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

Saturday 20 August 2022 11:14 PM IST

ശ്രീകണ്ഠാപുരം: ബൈക്കിൽ മാരക ലഹരിമരുന്നായ എം.ഡി. എം.എയുമായി ശ്രീകണ്ഠാപുരത്ത് രണ്ടുപേർ അറസ്റ്റിൽ. നിടിയേങ്ങ എള്ളരഞ്ഞിയിലെ അൻവർ സാദത്ത്(20) ,പടിയൂർ കണ്ടകശേരിയിലെ അഖിൽ ജോണി(26) എന്നിവരെയാണ് ശ്രീകണ്ഠാപുരം സി.ഐ ഇ.പി.സുരേശനും സംഘവും അറസ്റ്റു ചെയ്തത്.

രഹസ്യവിവരത്തെ തുടർന്ന് ശ്രീകണ്ഠാപുരം പയ്യാവൂർ റോഡിൽ നീരൊലിപ്പിൽ വച്ച് പൊലീസ് ബൈക്ക് തടയുകയായിരുന്നു. പ്രതികളിൽ നിന്നും 610 മില്ലിഗ്രാം എം.ഡി. എം. എ പിടിച്ചെടുത്തു. ഇടപാടുകാർ ആവശ്യപ്പെട്ടതു പ്രകാരം പയ്യാവൂരിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. മലയോര മേഖല കേന്ദ്രീകരിച്ച് ഇവർ എം.ഡി.എം.എ വിൽപന നടത്തിവരാറുള്ളതായി പൊലീസ് അറിയിച്ചു. ഗൂഗിൾ പേവഴി പണം സ്വീകരിച്ച് ഇടപാടുകാർ ആവശ്യപ്പെടുന്ന സ്ഥലത്ത് മയക്കുമരുന്ന് എത്തിച്ചു കൊടുക്കുകയുമായിരുന്നു. തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ ഇരു പ്രതികളെയും റിമാൻഡ് ചെയ്തു.