തിരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥർക്ക് പരിശീലനം

Sunday 21 August 2022 12:00 AM IST

തൃശൂർ: തിരഞ്ഞെടുപ്പ് കമ്മിഷൻ നിയമങ്ങളിൽ വന്ന മാറ്റങ്ങൾ സംബന്ധിച്ച് നിയമസഭാതല ട്രെയിനർമാർക്ക് പരിശീലനം നൽകി. കമ്മിഷൻ ചീഫ് ഇലക്ടറൽ ഓഫീസറുടെ നേതൃത്വത്തിൽ നടന്ന പരിശീലനത്തിൽ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ തെരഞ്ഞെടുപ്പ് ഓഫീസർമാർ പങ്കെടുത്തു. വോട്ടർപ്പട്ടിക രജിസ്‌ട്രേഷനിൽ വരുത്തിയ മാറ്റങ്ങൾ, ആധാറുമായി ബന്ധിപ്പിക്കൽ തുടങ്ങിയ വിഷയങ്ങളിലായിരുന്നു പരിശീലനം. വിവര ശേഖരണത്തിനായി തയ്യാറാക്കിയ പുതിയ ഗരുഡ ആപ്പ് ഉദ്യോഗസ്ഥരെ പരിചയപ്പെടുത്തി.