ലോ​ട്ട​റി​ ​ടി​ക്ക​റ്റി​ന്റെ​ ​ന​മ്പ​ർ​ ​തി​രു​ത്തി​ ​സ​മ്മാ​ന​ത്തു​ക​ ​ത​ട്ടി​യെ​ടു​ക്കാ​ൻ​ ​ശ്ര​മി​ച്ച​യാ​ൾ​ ​അ​റ​സ്റ്റിൽ

Sunday 21 August 2022 12:33 AM IST

ഗു​രു​വാ​യൂ​ർ​:​ ​ലോ​ട്ട​റി​ ​ടി​ക്ക​റ്റി​ന്റെ​ ​ന​മ്പ​ർ​ ​തി​രു​ത്തി​ ​സ​മ്മാ​ന​ത്തു​ക​ ​ത​ട്ടി​യെ​ടു​ക്കാ​ൻ​ ​ശ്ര​മി​ച്ച​യാ​ളെ​ ​ടെ​മ്പി​ൾ​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​പ​ത്ത​നം​തി​ട്ട​ ​പൂ​ങ്കാ​വ്,​ ​മ​ല്ല​ശ്ശേ​രി,​ ​വ​ട്ട​പ്പാ​റ​ക്കു​ഴി​യി​ൽ​ ​വീ​ട്ടി​ൽ​ ​രാ​ജു​ ​എ​ന്ന​ ​മ​ണി​ക്കു​ട്ട​ൻ​ ​(39​)​ ​ആ​ണ് ​അ​റ​സ്റ്റി​ലാ​യ​ത്.​ 12​ന് ​ന​റു​ക്കെ​ടു​പ്പ് ​ക​ഴി​ഞ്ഞ​ ​നി​ർ​മ്മ​ൽ​ ​ലോ​ട്ട​റി​യു​ടെ​ 592733​ ​എ​ന്ന​ ​ന​മ്പ​റി​ലു​ള​ള​ 12​ ​ലോ​ട്ട​റി​ ​ടി​ക്ക​റ്റു​ക​ളി​ൽ​ 5ാ​മ​ത്തെ​ ​അ​ക്കം​ ​തി​രു​ത്തി​ 3​ന് ​പ​ക​രം​ 8​ ​എ​ന്നാ​ക്കി​ ​സ​മ്മാ​ന​ത്തു​ക​യാ​യ​ 500​ ​രൂ​പ​ ​വീ​തം​ 6000​ ​രൂ​പ​ ​കൈ​പ്പ​റ്റു​ന്ന​തി​നാ​യി​ ​ന​ട​ത്തി​യ​ ​ശ്ര​മ​ത്തി​നി​ടെ​യാ​ണ് ​ഇ​യാ​ൾ​ ​പി​ടി​യി​ലാ​യ​ത്.​ ​പ​ടി​ഞ്ഞാ​റെ​ ​ന​ട​യി​ലു​ള്ള​ ​എ​ൻ.​എം.​കെ​ ​സൂ​പ്പ​ർ​ ​ഏ​ജ​ൻ​സീ​സ് ​എ​ന്ന​ ​ലോ​ട്ട​റി​ ​ക​ട​യി​ലാ​ണ് ​ടി​ക്ക​റ്റ് ​മാ​റ്റാ​നാ​യി​ ​ഇ​യാ​ൾ​ ​എ​ത്തി​യ​ത്.​ ​സം​ശ​യം​ ​തോ​ന്നി​ ​ക​ട​യി​ലെ​ ​ജീ​വ​ന​ക്കാ​ർ​ ​പൊ​ലീ​സി​ൽ​ ​അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.​ ​ഗു​രു​വാ​യൂ​ർ​ ​ടെ​മ്പി​ൾ​ ​പോ​ലീ​സ് ​സ്റ്റേ​ഷ​ൻ​ ​സ​ബ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​ഐ.​എ​സ് ​ബാ​ല​ച​ന്ദ്ര​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പൊ​ലീ​സ് ​സ്ഥ​ല​ത്തെ​ത്തി​ ​പ്ര​തി​യെ​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​യ​ ​പ്ര​തി​യെ​ ​റി​മാ​ന്റ് ​ചെ​യ്തു.

Advertisement
Advertisement