വഴുതക്കാട്- പൂജപ്പുര റോഡ് വികസനം: അടിയന്തര നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

Sunday 21 August 2022 12:53 AM IST

തിരുവനന്തപുരം: വഴുതക്കാട് -ജഗതി -പൂജപ്പുര റോഡ് വീതി കൂട്ടി വികസിപ്പിക്കാൻ അടിയന്തര നടപടികളെടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ആവശ്യപ്പെട്ടു. യഥാസമയം ഫണ്ട് അനുവദിച്ചിരുന്നെങ്കിൽ 20 വർഷം മുമ്പ് ഭരണാനുമതി ലഭിച്ച പദ്ധതി പണ്ടേ പൂർത്തിയാകുമായിരുന്നെന്ന് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്​റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിൽ പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി, ചീഫ് എൻജിനീയർ,​ അഡി. ചീഫ് സെക്രട്ടറിയും നടപടിയെടുക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു. ബേക്കറി, പൂജപ്പുര ജംഗ്ഷനുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന 2. 6 കിലോമീ​റ്റർ റോഡ് വീതി കൂട്ടി വികസിപ്പിക്കാൻ 2005 ജൂൺ 3നാണ് സർക്കാർ ഉത്തരവിറക്കിയത്. 2009ൽ പൊതുമരാമത്ത് വകുപ്പ് ഏ​റ്റെടുത്തു. ഇതോടെ പദ്ധതി മുടങ്ങി. ഭൂമി ഏ​റ്റെടുക്കൽ സംബന്ധിച്ച് ഒരു കേസുകളും നിലവിലില്ലെന്ന് കമ്മിഷൻ കണ്ടെത്തി. എം.വിജയകുമാരൻ നായർ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.