മാഹി കമ്മ്യൂണിറ്റി കോളേജിൽ എം വോക് കോഴ്‌സുകൾ

Tuesday 23 August 2022 9:32 PM IST

കണ്ണൂർ: പോണ്ടിച്ചേരി കേന്ദ്രസർവകലാശാലയുടെ മാഹി കേന്ദ്രമായ കമ്മ്യൂണിറ്റി കോളേജിൽ എം വോക് ഫാഷൻ ടെക്‌നോളജി, ബിവോക് ഓഫീസ് അഡ്മിനിസ്‌ട്രേഷൻ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ് കോഴ്‌സുകളിലേക്ക് പ്രവേശനം തുടങ്ങി.നൈപുണ്യ വികസനവും സംരംഭകത്വ പരിശീലനവും ബിരുദപഠനത്തിൽ സംയോജിപ്പിച്ച് യുജിസി ആവിഷ്‌കരിച്ച പുതുതലമുറ തൊഴിലധിഷ്ഠിത ഡിഗ്രി കോഴ്‌സുകളാണിതെന്ന് സെന്റ് ഹെഡ്‌ പ്രൊഫ. എം.പി.രാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
60 ശതമാനം പ്രാക്ടിക്കലും 40 ശതമാനം തിയറിയുമാണ് ബി വോക് കോഴ്‌സുകളുടെ സിലബസ്. ഒന്ന് , രണ്ട് വർഷങ്ങളിൽ പഠനം നിർത്തേണ്ടി വന്നാൽ ഡിപ്ലോമ, അഡ്വാൻസ് ഡിപ്ലോമ യോഗ്യതകൾ ലഭിക്കും. ബിവോക് മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേർണലിസം, ബി വോക് ഫാഷൻ ടെക്‌നോളജി, ടൂറിസം, റേഡിയോഗ്രഫി ഡിപ്ലോമ കോഴ്‌സുകൾ തുടങ്ങിയവയും സെന്ററിലുണ്ട്. ഫോൺ:04902332622, 9207982622, 9495720870.വാർത്താസമ്മേളനത്തിൽ അദ്ധ്യാപകരായ സി അനുശ്രീ, അനുഷ സുശാന്ത്, പി എസ് പ്രശാന്ത് എന്നിവർ സംബന്ധിച്ചു.

Advertisement
Advertisement