മനുസ്മൃതിയിൽ ലിംഗ വിവേചനമെന്ന് ജെ.എൻ.യു വിസി

Wednesday 24 August 2022 12:20 AM IST

ന്യൂഡൽഹി: മനു സ്മൃതിയിൽ സ്ത്രീകളെ ശൂദ്രർ എന്ന് പരാമർശിച്ചിട്ടുണ്ടെന്ന് ജെ.എൻ.യു വൈസ് ചാൻസലർ ശാന്തി ശ്രീ ധൂലിപ്പുടി പണ്ഡിറ്റ്. കേന്ദ്ര സാമൂഹ്യ നീതി - ശാക്തീകരണ മന്ത്രാലയത്തിന്റെ ബി.ആർ. അംബേദ്കർ പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു അവർ. ഇന്ത്യൻ സമൂഹം ജാതി ഉന്മൂലനം എന്ന ആശയത്തിന് പ്രാധാന്യം നൽകണമെന്ന് അംബേദ്കറുടെ ജാതി ഉന്മൂലനം എന്ന ആശയത്തെ പരാമർശിച്ചു കൊണ്ട് അവർ പറഞ്ഞു. നിങ്ങൾ ഒരു സ്ത്രീ എന്ന നിലയിലാണ് ആദ്യം പാർശ്വവൽക്കരിക്കപ്പെടുന്നത്. സംവരണ വിഭാഗത്തിൽ നിന്നാണെങ്കിൽ അതിലിരട്ടിയായി വീണ്ടും പാർശ്വവൽക്കരിക്കപ്പെടുന്നു. ഒരു ദൈവവും ബ്രാഹ്മണനല്ലെന്നും അവർ വ്യക്തമാക്കി. ഹിന്ദു ദൈവങ്ങളാരും ഉയർന്ന ജാതിയിൽ ഉൾപ്പെട്ടവരല്ല. പരമശിവൻ ഒരു പട്ടികജാതിയോ പട്ടിക വർഗ്ഗക്കാരനോ ആയിരിക്കണം. പാമ്പിനൊപ്പം ശ്മശാനത്തിലാണ് പരമശിവൻ ഇരിക്കുന്നത്. ബ്രാഹ്മണർക്ക് ശ്മശാനത്തിൽ ഇരിക്കാനാകില്ല. മനുഷ്യത്വരഹിതമായ ജാതി വിവേചനം ഇപ്പോഴും തുടരുന്നത് എന്തിനാണെന്നും അവർ ചോദിച്ചു.

Advertisement
Advertisement