മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ അവഗണിക്കില്ല: മുഖ്യമന്ത്രി

Wednesday 24 August 2022 12:46 AM IST

തിരുവനന്തപുരം: ഏതു തരത്തിലും മത്സ്യത്തൊഴിലാളികൾക്കൊപ്പം നിൽക്കുകയെന്നതാണ് സർക്കാരിന്റെ നിലപാടെന്നും അവരുടെ പ്രശ്നങ്ങൾ അവഗണിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സർക്കാർ സന്നദ്ധമാണ്. അതിൽ ഒരു മടിയുമില്ല. വീട് നഷ്ടപ്പെട്ടവരെ വാടക നൽകി പുനരധിവസിപ്പിക്കും.

പുനരധിവസിപ്പിക്കേണ്ടി വരുന്നവർക്കായി 2,450 കോടിയുടെ ബൃഹദ് പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്. തിരുവനന്തപുരത്തെ മുട്ടത്തറ, കാരോട്, ബീമാപള്ളി, കോഴിക്കോട്ടെ വെസ്​റ്റ് ഹിൽ, മലപ്പുറത്തെ പൊന്നാനി, നിറമരുത്തൂർ, കാസർകോട്ടെ കോയിപ്പാടി എന്നിവിടങ്ങളിൽ ഭവനസമുച്ചയങ്ങൾ നിർമ്മിക്കും. തീരദേശത്തുള്ളവരുടെ പട്ടയ അപേക്ഷകൾ ഭൂരിഭാഗവും സി ആർ സെഡ് പരിധിയിലാണ്. പരിഹാരത്തിന് കേന്ദ്രത്തെ സമീപിച്ചു. ഇൻഷ്വറൻസ് പരിരക്ഷ അഞ്ചിൽ നിന്ന് നിന്ന് 10 ലക്ഷമാക്കി. മണ്ണെണ്ണ വിഷയം കേന്ദ്ര ഫിഷറീസ് മന്ത്രിയെക്കണ്ട് അറിയിച്ചിട്ടുണ്ട്. കടലാക്രമണം കൂടുതലുള്ള പത്ത് പ്രദേശങ്ങൾ ഹോട്ട്സ്പോട്ടുകളാക്കി.

 വിഴിഞ്ഞം: റിപ്പോർട്ട് നൽകുന്നു

വിഴിഞ്ഞം തുറമുഖ നിർമ്മാണം ഒരു വിധത്തിലുള്ള തീരശോഷണത്തിനും കാരണമാവുന്നില്ലെന്ന് കേന്ദ്ര പരിസ്ഥിതി വകുപ്പിനു കീഴിലുള്ള വിദഗ്ദ്ധ സമിതി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് 2014ൽ കേന്ദ്രം അനുമതി നൽകിയത്. ഹരിത ട്രൈബ്യൂണൽ രൂപീകരിച്ച രണ്ട് വിദഗ്ദ്ധ സമിതികൾ ആറുമാസത്തിലൊരിക്കൽ ഇക്കാര്യം വിലയിരുത്തി ട്രൈബ്യൂണലിന് റിപ്പോർട്ട് നൽകുന്നു.

 ഷാ​ർ​ജ​ ​ഭ​ര​ണാ​ധി​കാ​രി​യു​മാ​യി ക്ലി​ഫ് ​ഹൗ​സി​ൽ​ ​ച​ർ​ച്ച​ ​ന​ട​ത്തി​:​ ​മു​ഖ്യ​മ​ന്ത്രി

ഷാ​ർ​ജ​ ​ഭ​ര​ണാ​ധി​കാ​രി​യു​മാ​യി​ ​ക്ലി​ഫ് ​ഹൗ​സി​ൽ​ ​ച​ർ​ച്ച​ ​ന​ട​ത്തി​യെ​ന്നും​ ​നി​ശ്ച​യി​ച്ച​ ​റൂ​ട്ടി​ലൂ​ടെ​യാ​യി​രു​ന്നു​ ​യാ​ത്ര​യെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​നി​യ​മ​സ​ഭ​യി​ൽ​ ​പ​റ​ഞ്ഞു.​ 2017​ ​സെ​പ്തം​ബ​ർ​ 26​ന് ​രാ​വി​ലെ​ 10.30​ ​നാ​യി​രു​ന്നു​ ​ഷാ​ർ​ജ​ ​ഭ​ര​ണാ​ധി​കാ​രി​യു​മാ​യി​ ​ക്ലി​ഫ് ​ഹൗ​സി​ലെ​ത്തി​യ​ത്.​ ​വി​ദേ​ശ​കാ​ര്യ​ ​മ​ന്ത്രാ​ല​യ​ ​പ്ര​തി​നി​ധി​ക​ൾ​ ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു​വെ​ന്നും​ ​മാ​ത്യു​ ​കു​ഴ​ൽ​ ​നാ​ട​ന്റെ​ ​ചോ​ദ്യ​ത്തി​ന് ​മു​ഖ്യ​മ​ന്ത്രി​ ​രേ​ഖാ​മൂ​ലം​ ​മ​റു​പ​ടി​ ​ന​ൽ​കി.​ ​അ​തേ​സ​മ​യം​ ​ഷാ​ർ​ജ​ ​ഭ​ര​ണാ​ധി​കാ​രി​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​കു​ടും​ബ​വു​മാ​യി​ ​കൂ​ടി​ക്കാ​ഴ്ച​ ​ന​ട​ത്തി​യി​ട്ടു​ണ്ടോ,​ ​കൂ​ടി​ക്കാ​ഴ്ച​ ​കേ​ന്ദ്ര​ ​വി​ദേ​ശ​കാ​ര്യ​ ​മ​ന്ത്രാ​ല​യ​ത്തേ​യും​ ​ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രാ​ല​ത്തെ​യും​ ​അ​റി​യി​ച്ചി​രു​ന്നോ,​ ​കേ​ന്ദ്രം​ ​കൂ​ടി​ക്കാ​ഴ്ച​യ്‌​ക്ക് ​അ​നു​മ​തി​ ​ന​ൽ​കി​യി​രു​ന്നോ​ ​എ​ന്നീ​ ​ചോ​ദ്യ​ങ്ങ​ൾ​ക്ക് ​മു​ഖ്യ​മ​ന്ത്രി​ ​മ​റു​പ​ടി​ ​ന​ൽ​കി​യി​ല്ല.​ ​ഷാ​ർ​ജ​ ​ഭ​ര​ണാ​ധി​കാ​രി​യു​ടെ​ ​സ​ന്ദ​ർ​ശ​നം​ ​റീ​ ​റൂ​ട്ട് ​ചെ​യ്ത് ​ക്ലി​ഫ് ​ഹൗ​സി​ലേ​ക്ക് ​മാ​റ്റി​യെ​ന്ന് ​സ്വ​ർ​ണ​ക്ക​ട​ത്ത് ​കേ​സ് ​പ്ര​തി​ ​സ്വ​പ്ന​ ​സു​രേ​ഷ് ​ആ​രോ​പി​ച്ചി​രു​ന്നു.

Advertisement
Advertisement