സി​.പി​.ഐ ജി​ല്ലാ സമ്മേളനം രാഷ്‌ട്രീയ റിപ്പോർട്ടി​ൽ സി​.പി​.എമ്മി​ന് കൊട്ട്

Wednesday 24 August 2022 1:01 AM IST
സി.പി.ഐ

ആലപ്പുഴ: സി.പി.ഐ നേതൃത്വം നൽകിയ, തോട്ടപ്പള്ളിയിലെ കരിമണൽ ഖനന വിരുദ്ധ സമരങ്ങൾക്കെതിരെ സി.പിഎം വലിയ തോതിൽ പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചെന്ന് സി.പി.ഐ ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച രാഷ്‌ട്രീയ റിപ്പോർട്ടിൽ വിമർശനം.

ജില്ലയുടെ നിലനിൽപ്പിനെ ബാധിക്കുന്ന വിഷയമാണ് തോട്ടപ്പള്ളിയിലെ ഖനനം. ആദ്യം കിസാൻ സഭയും മത്സ്യത്തൊഴിലാളി യൂണിയനും പിന്നീടും പാർട്ടിയും സമരം ഏറ്റെടുക്കുകയായിരുന്നു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച് പൊലീസ് സമരത്തെ നേരിട്ടു. നിരവധി പാർട്ടി പ്രവർത്തകർ കേസിൽപ്പെട്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

സ്വകാര്യ വ്യവസായ സ്ഥാപനമായ എക്‌സൽ ഗ്ളാസസ് കമ്പനി ഏറ്റെടുത്ത് പുതിയ വ്യവസായം ആരംഭിക്കണമെന്ന് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സി.പി.ഐ ആവശ്യം ഉന്നയി​ച്ചി​രുന്നു. എന്നാൽ, സ്ഥാപനം ഇപ്പോൾ ആക്രി വിലയ്‌ക്ക് തൂക്കി വിൽക്കുകയാണ്. പാർട്ടിയും എ.ഐ.ടി.യു.സിയും ചേർന്ന് അവിടെ സമര സമിതി രൂപീകരിച്ചിരുന്നു. മറ്റ് യൂണിയനുകളെല്ലാം മൗനം പാലിച്ചു.

നിയമസഭ തിരഞ്ഞെടുപ്പിൽ ആലപ്പുഴ, അമ്പലപ്പുഴ മണ്ഡലങ്ങളിൽ സി.പി.ഐ സജീവമായിരുന്നെങ്കിലും സി.പി.എമ്മിലെ ഒരു വിഭാഗം നിസംഗത പുലർത്തിയതായും റിപ്പോർട്ടിൽ പറയുന്നു.

Advertisement
Advertisement