ജി.എസ്.ടി കുറയ്ക്കണമെന്ന് ബാറ്ററി ഡീലേഴ്‌സ്

Wednesday 24 August 2022 1:56 AM IST

തൃശൂർ : ബാറ്ററികളുടെ ജി.എസ്.ടി കുറയ്ക്കണമെന്ന് ബാറ്ററി ഡീലേഴ്‌സ് ആൻഡ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ. ബാറ്ററികൾക്ക് 28 ശതമാനമാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ നികുതി ഈടാക്കുന്നത്. ഉപഭോക്താക്കളിൽ അമിതഭാരമാണ് അടിച്ചേൽപിച്ചിരിക്കുന്നതെന്ന് അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. അസോസിയേഷന്റെ ജില്ലാ സമ്മേളനം ബുധനാഴ്ച തൃശൂർ ലയൺസ് കമ്യൂണിറ്റി ഹാളിൽ നടക്കും. സമ്മേളനത്തോടനുബന്ധിച്ച് ബുധനാഴ്ച ബാറ്ററി വ്യാപാരശാലകൾ അടച്ചിടും. രാവിലെ പത്തിന് സംസ്ഥാന പ്രസിഡന്റ് സുരേഷ് പട്ടാമ്പി ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് പ്രദീപ് മൂത്തേടൻ, ജില്ലാ ജനറൽ സെക്രട്ടറി പോൾ ചിറക്കേക്കാരൻ, റോമിൻ ചിറയത്ത്, ജോൺ ബെന്നീസ് എന്നിവർ പങ്കെടുത്തു.

കാ​ൽ​ന​ട​യാത്രികന്റെ​ ​കാൽ​ ​ബ​സ് ​ക​യ​റി​ ​ച​തഞ്ഞു

കാ​ഞ്ഞാ​ണി​:​ ​മൂ​ന്നും​കൂ​ടി​യ​ ​സെ​ന്ററിന്​ ​സ​മീ​പം​ ​വ​ഴി​യാ​ത്ര​ക്കാ​ര​ന്റെ​ ​കാ​ലി​ലൂ​ടെ​ ​സ്വ​കാ​ര്യ​ ​ബ​സ് ​ക​യ​റി​യി​റ​ങ്ങി​ ​കാ​ലു​ക​ൾ​ ​ച​ത​ഞ്ഞ​ര​ഞ്ഞു.​ ​തൃ​ശൂ​ർ​ ​-​ ​പാ​ലാ​ഴി​ ​റൂ​ട്ടി​ൽ​ ​ഓ​ടു​ന്ന​ ​കി​ര​ൺ​ ​എ​ന്ന​ ​ബ​സാ​ണ് ​അ​പ​ക​ടം​ ​ഉ​ണ്ടാ​ക്കി​യ​ത്. അ​പ​ക​ട​ത്തി​ൽ​ ​അ​ന്തി​ക്കാ​ട് ​വ​ന്നേ​രി​മു​ക്ക് ​സ്വ​ദേ​ശി​ ​പ​ട്ടാ​ട്ട് ​അ​ബ്ദു​ൾ​ ​ഖാ​ദ​ർ​ ​മ​ക​ൻ​ ​ഷാ​ഹു​ൽ​ ​ഹ​മീ​ദി​നാ​ണ് ​പ​രി​ക്കേ​റ്റ​ത്.​ ​മ​റ്റൊ​രു​ ​ബ​സി​ന് ​സൈ​ഡ് ​കൊ​ടു​ക്കു​ന്ന​തി​നി​ടെ​ ​വ​ഴി​ ​യാ​ത്ര​ക്കാ​ര​നെ​ ​ഇ​ടി​ക്കു​ക​യും​ ​അ​യാ​ൾ​ ​ബ​സി​ന​ടി​യി​ലേ​ക്ക് ​വീ​ഴു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് ​ദ്യ​ക്‌​സാ​ക്ഷി​ക​ൾ​ ​പ​റ​ഞ്ഞു. ഗു​രു​ത​ര​ ​പ​രി​ക്കേ​റ്റ​യാ​ളെ​ ​തൃ​ശൂ​ർ​ ​എ​ലൈ​റ്റ് ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചു.​ ​ബ​സ് ​പൊ​ലീ​സ് ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

സെ​പ്റ്റി​ക് ​ടാ​ങ്കിൽവീ​ണ്
കാ​ട്ടാ​ന​ ​ച​രി​ഞ്ഞ​ ​നി​ല​യിൽ

വെ​ള്ളി​ക്കു​ള​ങ്ങ​ര​:​ ​പോ​ത്ത​ൻ​ചി​റ​യി​ൽ​ ​വ​നാ​തി​ർ​ത്തി​യോ​ട് ​ചേ​ർ​ന്ന് ​ആ​ൾ​ ​താ​മ​സ​മി​ല്ലാ​ത്ത​ ​സ്വ​കാ​ര്യ​ ​പ​റ​മ്പി​ലെ​ ​ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ​ ​സെ​പ്റ്റി​ക് ​ടാ​ങ്കി​ൽ​ ​വീ​ണ് ​ച​രി​ഞ്ഞ​ ​നി​ല​യി​ൽ​ ​കാ​ട്ടാ​ന​യെ​ ​ക​ണ്ടെ​ത്തി.​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​യാ​ണ് ​ആ​ന​യെ​ ​ക​ണ്ടെ​ത്തി​യ​ത്.​ ​സെ​പ്റ്റി​ക് ​ടാ​ങ്ക് ​കു​ഴി​യി​ലേ​ക്ക് ​മു​ൻ​ ​ഭാ​ഗം​ ​കു​ത്തി​ ​വീ​ണ​ ​നി​ല​യി​ലാ​ണ് ​ആ​ന​ ​ച​രി​ഞ്ഞു​കി​ട​ക്കു​ന്ന​ത്.​ ​മോ​ഴ​യാ​ന​യാ​ണ് ​ച​രി​ഞ്ഞ​തെ​ന്നും​ ​മൃ​ത​ദേ​ഹ​ത്തി​ന് ​ഒ​രു​ ​ദി​വ​സ​ത്തി​ലേ​റെ​ ​പ​ഴ​ക്ക​മി​ല്ലെ​ന്നും​ ​വെ​ള്ളി​ക്കു​ള​ങ്ങ​ര​ ​ഫോ​റ​സ്റ്റ് ​റേ​ഞ്ച് ​ഓ​ഫീ​സ​ർ​ ​പ​റ​ഞ്ഞു.​ ​ക്രെ​യി​ൻ​ ​ഉ​പ​യോ​ഗി​ച്ച് ​ഉ​യ​ർ​ത്തി​യ​ ​ആ​ന​യു​ടെ​ ​ജ​ഡം​ ​വ​നം​ ​വ​കു​പ്പി​ന്റെ​ ​വെ​റ്റ​റി​ന​റി​ ​ഡോ​ക്ട​റെ​ത്തി​ ​പോ​സ്റ്റ് ​മോ​ർ​ട്ട​ത്തി​ന് ​ശേ​ഷം​ ​വ​ന​ത്തി​ൽ​ ​സം​സ്‌​ക​രി​ച്ചു.​ ​ഇ​വി​ടെ​ ​നി​ര​ന്ത​രം​ ​കാ​ട്ടാ​ന​ ​ശ​ല്യ​മു​ള്ള​താ​യി​ ​നാ​ട്ടു​കാ​ർ​ ​പ​റ​ഞ്ഞു.​ ​കു​റ​ച്ച് ​ദി​വ​സം​ ​മു​മ്പ് ​സ്വ​കാ​ര്യ​ ​വ്യ​ക്തി​യു​ടെ​ ​പ​റ​മ്പി​ലെ​ ​പ​ന​ ​മ​റി​ച്ചി​ട്ട​ ​ആ​ന,​ ​ദി​വ​സ​വും​ ​രാ​ത്രി​യെ​ത്തി​ ​പ​ന​യു​ടെ​ ​കാ​മ്പ് ​ഭ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നും​ ​നാ​ട്ടു​കാ​ർ​ ​പ​റ​ഞ്ഞു.​ ​ആ​ ​ആ​ന​ ​ത​ന്നെ​യാ​വ​ണം​ ​ഇ​തെ​ന്നാ​ണ് ​നാ​ട്ടു​കാ​രു​ടെ​ ​നി​ഗ​മ​നം

Advertisement
Advertisement