രാമപുരം പുഴയിൽ നിന്ന് നീക്കം ചെയ്ത മണ്ണ് വീണ്ടും പുഴയിലേക്ക്

Thursday 25 August 2022 12:05 AM IST

പഴയങ്ങാടി: തെളിനീർ ഒഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി രാമപുരം പുഴയിൽ നിന്നു നീക്കം ചെയ്ത ചെളിയും മണ്ണും പുഴയിലേക്ക് തന്നെ ഒലിച്ചിറങ്ങുന്നു. സംസ്ഥാനത്തെ 44 പുഴകളിൽ നിന്ന് ചെളി നീക്കം ചെയ്ത് നദികളുടെ കരഭാഗം സംരക്ഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഏഴു പുഴകളാണ് ശുചീകരിച്ചിരുന്നത്.

രാമപുരം പുഴയിൽ നിന്ന് നീക്കം ചെയ്ത ചെളിയും മണ്ണും പുഴയോരത്ത് തന്നെ നിക്ഷേപിക്കുകയായിരുന്നു. ശക്തമായ മഴയിൽ കരയിൽ നിക്ഷേപിച്ച ചെളിയും മണ്ണും പകുതിയിലേറെയും പുഴയിൽ വീണ്ടും എത്തിക്കഴിഞ്ഞു. കരഭാഗം സംരക്ഷിക്കാൻ കയർ ഭൂവസ്ത്രം സ്ഥാപിക്കാൻ ഇവിടെ എത്തിച്ചെങ്കിലും അത് പുഴക്കരയിൽ തന്നെ ഉപേക്ഷിച്ചനിലയിലാണ്. ഇതിനായി പ്രാരംഭ ഘട്ടത്തിൽ അനുവദിച്ച 5 ലക്ഷം രൂപയും വെളളത്തിലാകുന്ന അവസ്ഥയാണ്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലായിരുന്നു പദ്ധതി നടപ്പിലാക്കിയത്.

Advertisement
Advertisement