ഹെൽപ് ഡെസ്‌ക് ആരംഭിച്ചു

Thursday 25 August 2022 12:21 AM IST

ആലപ്പുഴ: ആധാർ കാർഡ് വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കുന്ന സേവനം ലഭ്യമാക്കുന്നതിന് തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് വളപ്പിൽ ഹെൽപ്പ് ഡസ്‌ക് ആരംഭിച്ചു. ജില്ലാ കളക്ടർ വി.ആർ. കൃഷ്ണതേജ ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങൾക്കും കളക്ടറേറ്റിലെ വിവിധ വകുപ്പുകളിലെ ജീവനക്കാർക്കും ഹെൽപ്പ് ഡസ്‌കിന്റെ സേവനം പ്രയോജനപ്പെടുത്താം. എ.ഡി.എം. എസ്. സന്തോഷ് കുമാർ, തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ ബി. കവിത, ജൂനിയർ സൂപ്രണ്ട് ഷിബു.സി. ജോബ്, സ്വീപ്പ് നോഡൽ ഓഫീസർ പ്രദീപ് കുമാർ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement