കളക്ടറേറ്റ് മാർച്ചും ധർണയും 

Thursday 25 August 2022 12:29 AM IST

ആലപ്പുഴ: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ ചെറുക്കുക, സ്ത്രീപക്ഷ നവകേരളത്തിനായി അണിചേരുക,
പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക, നിർവചിക്കപ്പെട്ട പെൻഷൻ എല്ലാ ജീവനക്കാർക്കും ഉറപ്പാക്കുക, തൊഴിൽ നിയമ ഭേദഗതികൾ പിൻവലിക്കുക,ഭരണ ഘടനാ മൂല്യങ്ങൾ സംരക്ഷിക്കുക
എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി കേരളാ ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ മാർച്ചും ധർണയും നടത്തി. ധർണ സംസ്ഥാന ട്രഷറർ പി.വി.ജിൻരാജ് ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എ ജില്ലാ പ്രസിഡന്റ് ജെ.പ്രശാന്ത് ബാബു അദ്ധ്യക്ഷനായി.ജില്ലാ സെക്രട്ടറി രമേശ് ഗോപിനാഥ് സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി എസ്.രാജലക്ഷ്മി നന്ദിയും പറഞ്ഞു.

Advertisement
Advertisement