രാജാജി നഗറിന് പുതുവെളിച്ചമായി വായനശാല

Thursday 25 August 2022 12:34 AM IST

തിരുവനന്തപുരം:രാജാജി നഗറിൽ വിംഗ്സ് ഒഫ് വിമെൻ എക്സൈസ് വകുപ്പിന്റെ സഹായത്തോടെ ആരംഭിച്ച വായനശാല മന്ത്രി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ലഹരി ഉപയോഗം തടയാൻ തുടങ്ങിയ വിംഗ്സ് ഒഫ് വിമെൻ സമൂഹത്തിലെ തിരുത്തൽ ശക്തികളായി പ്രവർത്തിക്കുന്നതിൽ അഭിനന്ദിക്കുന്നതായി അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം എസ്.എം.വി സ്കൂളിലെ എൻ.എസ്.എസ് വൊളന്റിയേഴ്സ് വായനശാലയ്ക്കായി പുസ്തകങ്ങളും 5000 രൂപയും കൂടാതെ നിർദ്ധനരായ അഞ്ച് കുടുംബങ്ങൾക്ക് ഓണക്കിറ്റും വിതരണം ചെയ്തു. തമ്പാനൂർ വാർഡ‌് കൗൺസിലർ ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു.എക്സൈസ് കമ്മിഷ്ണർ എസ്.ആനന്ദ കൃഷ്ണൻ,ജില്ലാ കളക്ട‌‌ർ ജെറോമിക് ജോർജ്,ഡെപ്യൂട്ടി എക്സൈസ് കമ്മിഷ്ണർ ബാബു വർഗീസ്,ജോയിന്റ് എക്സൈസ് കമ്മിഷ്ണർ എ.ആർ.സുൽഫിക്കർ,അസി.എക്സൈസ് കമ്മിഷ്ണർ ടി.അനിൽകുമാർ, ഗവ.കണ്ണാശുപത്രി സൂപ്രണ്ട് ഡോ.ചിത്ര രാഘവൻ,വായനശാല സ്പോൺസർ എസ്.രതീഷ് കുമാർ,ബിഗ് ബോസ് താരം ഡോ.റോബിൻ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement