നഗരം നഗരം മഹാസാഗരം, വിദ്യാർത്ഥി ചാറ്റർജിയുടെ ആദ്യ പുസ്തകം കൽക്കട്ട ഫിലിംസ്

Sunday 28 August 2022 6:00 AM IST

കോക്‌‌ടെയ്ൽ രീതിയാണ് വിദ്യാർത്ഥി ചാറ്റർജിയുടേത്. വെളിച്ചെണ്ണയും കേരളീയതയും കടുകെണ്ണയും ബംഗാളിത്വവും കൂടിച്ചേരുന്ന ഒരു അപൂർവ വായനാ അനുഭവം. കൽക്കത്താ ഫിലിംസ് പ്രശസ്ത ചലച്ചിത്ര നിരൂപകനായ വിദ്യാർത്ഥി ചാറ്റർജിയുടെ ആദ്യ പുസ്തകമാണ്

വി​ദ്യാ​ർ​ത്ഥി​ ​ചാ​റ്റ​ർ​ജി

ക​ഴി​ഞ്ഞ​ ​അ​ൻ​പ​ത് ​കൊ​ല്ല​മാ​യി​ ​ഇം​ഗ്ളീ​ഷി​ൽ​ ​എ​ഴു​തു​ന്ന​ ​വി​ദ്യാ​ർ​ത്ഥി​ ​ചാ​റ്റ​ർ​ജി​യു​ടെ​ ​ആ​ദ്യ​ ​പു​സ്ത​ക​മാ​ണ് ​-​ ​C​al​c​u​t​t​a​ ​f​i​l​​m​s​ ​-​ ​a​ ​j​o​s​h​y​ ​j​o​s​e​p​h​ ​T​r​i​l​o​g​y.​ 2021​-​ൽ​ ​ചി​ദാ​ന​ന്ദ​ ​ദാ​സ് ​ഗു​പ്ത​ ​ശ​താ​ബ്ദി​ ​പു​ര​സ്കാ​രം​ ​നേ​ടി​യ​ ​ഈ​ ​കൃ​തി,​ ​കൊ​ൽ​ക്ക​ത്ത​യെ​ ​ത​ങ്ങ​ളു​ടെ​ ​ആ​വാ​സ​ ​ന​ഗ​ര​മാ​യി​ ​തി​ര​ഞ്ഞെ​ടു​ത്ത​ ​വി​ദ്യാ​ർ​ത്ഥി​ ​ചാ​റ്റ​ർ​ജി​യു​ടെ​യും​ ​ജോ​ഷി​ ​ജോ​സ​ഫി​ന്റെ​യും​ ​വൈ​രു​ദ്ധ്യാ​ത്മ​ക​ ​ച​ങ്ങാ​ത്ത​ത്തി​ന്റെ​ ​ക​ഥ​ ​പ​റ​യു​ന്ന​ ​പു​സ്ത​കം​ ​കൂ​ടി​യാ​ണ്.​ ​അ​തി​നാ​ൽ​ത്ത​ന്നെ​ ​സി​നി​മാ​സം​ബ​ന്ധി​യാ​യ​ ​പു​സ്ത​ക​ങ്ങ​ളി​ൽ​ ​നി​ന്നും​ ​പൂ​ർ​ണ​മാ​യും​ ​വേ​ർ​തി​രി​ഞ്ഞ് ​നി​ല്ക്കു​ന്നു.പു​സ്ത​ക​ത്തി​ന്റെ​ ​വി​ഷ​യ​ ​വ​സ്തു​വാ​യി​ ​തി​ര​ഞ്ഞെ​ടു​ത്ത​ ​'​O​n​e​ ​D​a​y​ ​f​r​o​m​ ​a​ ​H​a​n​g​m​a​n​"s​ ​L​i​fe",​ ​'​A​ ​P​o​e​t,​ ​A​ ​C​i​t​y​ ​a​n​d​ ​A​ ​F​o​o​t​b​a​l​l​e​r,​"​ ​'​W​a​l​k​i​n​g​ ​Over​ ​W​ater​"​എ​ന്നീ​ ​ജോ​ഷി​ ​ജോ​സ​ഫ് ​ചി​ത്ര​ങ്ങ​ളു​ടെ​ ​പൊ​തു​വാ​യ​ ​ഭൂ​മി​ക​ ​കൊ​ൽ​ക്ക​ത്ത​യാ​ണ്.​ ​എ​ന്നാ​ൽ​ ​ഈ​ ​ചി​ത്ര​ങ്ങ​ളെ​ ​ക​ൽ​ക്ക​ത്താ​ ​ട്രി​ലോ​ജി​ ​എ​ന്ന​ ​പ​തി​വ് ​രീ​തി​ ​വി​ട്ട് ​'​ഒ​രു​ ​ജോ​ഷി​ ​ജോ​സ​ഫ് ​ട്രി​ലോ​ജി​"​ ​എ​ന്നാ​ണ് ​ചാ​റ്റ​ർ​ജി​​​ ​വി​​​ശേ​ഷി​​​പ്പി​​​ക്കു​ന്ന​ത്.​ ​ഈ​ ​മൂ​ന്ന് ​ചി​​​ത്ര​ങ്ങ​ളി​​​ലും​ ​കൊ​ൽ​ക്ക​ത്ത​ ​ന​ഗ​രം​ ​ഒ​രു​ ​ക​ഥാ​പാ​ത്രം​ ​ത​ന്നെ​യാ​കു​ന്നു,​ ​വെ​റു​മൊ​രു​ ​പ​ശ്ചാ​ത്ത​ല​ ​ഭൂ​മി​​​ക​ ​മാ​ത്ര​മ​ല്ല​ ​എ​ന്നാ​ണ് ​ചാ​റ്റ​ർ​ജി​​​ ​എ​ഴു​തു​ന്ന​ത്.
ഈ​ ​അ​പ​ഗ്ര​ഥ​ന​ത്തി​​​ൽ​ ​കൊ​ൽ​ക്ക​ത്ത​യു​ടെ​ ​സാം​സ്കാ​രി​​​ക​ ​രാ​ഷ്ട്രീ​യ​ ​ച​രി​​​ത്ര​ങ്ങ​ൾ​ ​ഇ​ഴ​ചേ​ർ​ന്നു​കി​​​ട​ക്കു​ന്നു.​ ​ഹിം​സ​യു​ടെ​യും​ ​ശാ​ന്തി​​​യു​ടെ​യും,​ ​ജീ​വി​​​ത​ത്തി​​​ന്റെ​യും​ ​മ​ര​ണ​ത്തി​​​ന്റെ​യും​ ​വ​ള​രെ​ ​നേ​ർ​ത്ത​ ​രേ​ഖ​ക​ളി​​​ലൂ​ടെ​ ​സ​ഞ്ച​രി​​​ക്കു​ന്ന​ ​​​ചി​ത്ര​ങ്ങ​ളാ​യ​ ​'​ആ​രാ​ച്ചാ​രു​ടെ​ ​ഒ​രു​ ​ദി​വ​സം,​"​ ​'​ക​വി,​ ​ന​ഗ​രം,​ ​കാ​ൽ​പ്പ​ന്തു​ക​ളി​ക്കാ​ര​ൻ​"​ ​ എ​ന്നി​വ​യു​ടെ​ ​പ​ഠ​ന​ങ്ങ​ളി​ൽ​ ​ച​ല​ച്ചി​ത്ര​ ​നി​രൂ​പ​ണ​ത്തി​ന്റെ​ ​ക്ലാ​സി​ക് ​മാ​തൃ​ക​ക​ൾ​ ​പൂ​ർ​ണ​മാ​യും​ ​ത​ള്ളി​ക്ക​ള​യു​ന്നി​ല്ല.​ ​എ​ന്നാ​ൽ​ ​ മൂ​ന്നാ​മ​ത്തെ​ ​ചി​ത്ര​മാ​യ​ ​'​ജ​ലോ​പ​രി​ ​ന​ട​ത്തം​"​ ​എ​ന്ന​തി​ന്റെ​ ​ആ​ന്ത​രാ​ർ​ത്ഥ​ങ്ങ​ളി​ലേ​ക്ക് ​മു​ങ്ങാം​കു​ഴി​യി​ടു​ന്ന​ ​ഗ്ര​ന്ഥ​ക​ർ​ത്താ​വ് ​അ​പൂ​ർ​വ​മാ​യ​ ​ഉ​ൾ​ക്കാ​ഴ്ച​ക​ളു​മാ​യാ​ണ് ​പൊ​ങ്ങി​ ​നി​വ​രു​ന്ന​ത്.​ ​ഏ​താ​ണ്ട് ​ഒ​രു​ ​കോ​ക്‌​‌​ടെ​യ്ൽ​ ​രീ​തി​യാ​ണ് ​വി​ദ്യാ​ർ​ത്ഥി​ ​ചാ​റ്റ​ർ​ജി​യു​ടേ​ത്.​ ​വെ​ളി​ച്ചെ​ണ്ണ​യും​ ​കേ​ര​ളീ​യ​ത​യും​ ​ക​ടു​കെ​ണ്ണ​യും​ ​ബം​ഗാ​ളി​ത്വ​വും​ ​കൂ​ടി​ച്ചേ​രു​ന്ന​ ​ഒ​രു​ ​അ​പൂ​ർ​വ​ ​വാ​യ​നാ​ ​അ​നു​ഭ​വം.​ ​മൂ​ന്ന് ​പ​തി​റ്റാ​ണ്ടി​ലേ​റെ​ ​കേ​ര​ള​വും​ ​ത​ന്റെ​ ​അ​പ​ഗ്ര​ഥ​ന​ ​പാ​ത്ര​മാ​യ​ ​ച​ല​ച്ചി​ത്ര​കാ​ര​നും​ ​ത​മ്മി​ലു​ള്ള​ ​ചാ​റ്റ​ർ​ജി​യു​ടെ​ ​ഗാ​ഢ​ബ​ന്ധം​ ​എ​ഴു​ത്തി​ൽ​ ​ക​മ്പ​നം​ ​ചെ​യ്ത് ​നി​ൽ​ക്കു​ന്നു.

വി​ദ്യാ​ർ​ത്ഥി​ ​ചാ​റ്റ​ർ​ജി​ ​ആ​ത്യ​ന്തി​ക​മാ​യി​ ​അ​ന്വേ​ഷി​ക്കു​ന്ന​ത് ​ക​ല​യു​ടെ​ ​പ്ര​ത്യ​യ​ശാ​സ്ത്ര​പ​ര​വും​ ​ആ​ത്മീ​യ​വു​മാ​യ​ ​നി​ഗൂ​ഢ​ത​ക​ൾ​ ​ത​ന്നെ​യാ​ണ്.​ ​ഒ​രു​ ​പ്ര​വാ​സി​യു​ടെ​ ​അ​ക​ല​ക്കാ​ഴ്ച​യാ​യും​ ​പ്രാ​ദേ​ശി​ക​ന്റെ​ ​അ​മ്ള​ക്കാ​ഴ്ച​യാ​യും,​ ​ച​ല​ച്ചി​ത്ര​കാ​ര​നും​ ​ച​ല​ച്ചി​ത്ര​ ​നി​രൂ​പ​ക​നും​ ​എ​ന്ന​ ​ദ്വ​ന്ദ്വ​ത്തെ​ ​ചി​ല​പ്പോ​ൾ​ ​ര​ണ്ടാ​യും​ ​മ​റ്റ് ​ചി​ല​പ്പോ​ൾ​ ​ഒ​ന്നാ​യും​ ​പ​ക​ർ​ന്നാ​ടു​ന്ന​ ​അ​പൂ​ർ​വ​ത​യാ​ണ് ​ഈ​ ​പു​സ്ത​കം.​ ​ഇ​തൊ​രു​ ​ച​ല​ച്ചി​ത്ര​ ​പ​ഠ​ന​മാ​ണോ,​ ​അ​തോ,​ ​ആ​ത്മ​ക​ഥ​യാ​ണോ,​ ​ജീ​വ​ച​രി​ത്ര​മാ​ണോ,​ ​സാം​സ്കാ​രി​ക​ ​പ​ഠ​ന​മാ​ണോ​ ​എ​ന്നൊ​ക്കെ​ ​ചോ​ദി​ച്ചാ​ൽ,​ ​ഈ​ ​പു​സ്ത​കം​ ​ഇ​തെ​ല്ലാ​മാ​ണ് ​എ​ന്നാ​ണ് ​വി​ദ്യാ​ർ​ത്ഥി​ ​ചാ​റ്റ​ർ​ജി​ ​ന​ൽ​കു​ന്ന​ ​ഉ​ത്ത​രം.​ ​​ ​
ഈ​ ​ഗ്ര​ന്ഥം​ ​ആ​മ​സോ​ണി​ൽ​ ​ല​ഭ്യ​മാ​ണ്.​ ​സെ​റി​ബ്രം​ ​ബു​ക്സ് ​ആ​ണ് ​പ്ര​സാ​ധ​ക​ർ. ആഗസ്റ്റ് 30ന് തിരുവനന്തപുരം പ്രസ് ക്ലബിൽ പ്രതിപക്ഷനേതാവ് വി​.ഡി​. സതീശൻ പുസ്തകത്തിന്റെ പ്രകാശനം നിർവഹി​ക്കും.

Advertisement
Advertisement