കാ​യം​കു​ള​ത്ത് ​ക​ഞ്ചാ​വു​മാ​യി​ ​മൂ​ന്ന് ​യു​വാ​ക്ക​ൾ​ ​പി​ടി​യിൽ

Sunday 28 August 2022 1:20 AM IST

കാ​യം​കു​ളം​:​ ​കാ​യം​കു​ള​ത്ത് ​ക​ഞ്ചാ​വു​മാ​യി​ ​മൂ​ന്ന് ​യു​വാ​ക്ക​ളെ​ ​എ​ക്സൈ​സ് ​സം​ഘം​ ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​ക​ഞ്ചാ​വ് ​ക​ട​ത്താ​ൻ​ ​ഉ​പ​യോ​ഗി​ച്ച​ ​ആ​ഡം​ബ​ര​ബൈ​ക്കും​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​ ​കാ​യം​കു​ളം​ ​ബോ​ട്ട് ​ജ​ട്ടി​യി​ലെ​ ​പാ​ർ​ക്കി​ൽ​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ലാ​ണ് 10​ ​ഗ്രാം​ ​ക​ഞ്ചാ​വു​മാ​യി​ ​മാ​വേ​ലി​ക്ക​ര​ ​കു​റ​ത്തി​കാ​ട് ​ഇ​ട​വ​ന​തെ​ക്ക​തി​ൽ​ ​വീ​ട്ടി​ൽ​ ​ജി​ബി​ൻ​ ​ബാ​ബു​ ​(22​)​ ​പി​ടി​യി​ലാ​യ​ത്.​ ​തു​ട​ർ​ന്ന് ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​കാ​യം​കു​ളം​-​ ​പു​ന​ലൂ​ർ​ ​റോ​ഡി​ൽ​ ​കാ​യം​കു​ളം​ ​റെ​യി​ൽ​വേ​ ​ഓ​വ​ർ​ ​ബ്രി​ഡ്ജി​ന് ​സ​മീ​പം​ ​ഉ​ള്ള​ ​വെ​യി​റ്റിം​ഗ് ​ഷെ​ഡി​ന് ​മു​ന്നി​ൽ​ ​നി​ന്ന് ​ഡ്യൂ​ക്ക് ​ബെ​ക്കി​ൽ​ ​ക​ട​ത്തി​ക്കൊ​ണ്ടു​ ​വ​ന്ന​ 20​ ​ഗ്രാം​ ​ക​ഞ്ചാ​വു​മാ​യി​ ​മാ​വേ​ലി​ക്ക​ര​ ​കു​റ​ത്തി​കാ​ട് ​കാ​ർ​ത്തി​ക​ ​ഭ​വ​ന​ത്തി​ൽ​ ​മൃ​ദു​ൽ​ ​(22​),​ ​വാ​ത്തി​കു​ളം​ ​മു​റി​യി​ൽ​ ​പോ​ക്കാ​ട്ട് ​കി​ഴ​ക്ക​തി​ൽ​ ​വീ​ട്ടി​ൽ​ ​ച​ന്തു​ ​എ​ന്ന് ​വി​ളി​ക്കു​ന്ന​ ​സു​നി​ൽ​ ​കു​മാ​ർ​ ​(23​)​ ​എ​ന്നി​വ​ർ​ ​പി​ടി​യി​ലാ​യി.
ബോ​ട്ട് ​ജെ​ട്ടി​യി​ലെ​ ​പാ​ർ​ക്ക് ​എ​ക്സൈ​സ് ​ഷാ​ഡോ​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​ര​ഹ​സ്യ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.
കാ​യം​കു​ളം​ ​എ​ക്സൈ​സ് ​റേ​ഞ്ച് ​ഇ​ൻ​സ്പെ​ക്ട​ർ​ ​സി.​ബി.​വി​ജ​യ​ൻ,​പ്രി​വ​ന്റീ​വ് ​ഓ​ഫീ​സ​ർ​ ​വി.​ര​മേ​ശ​ൻ​ .​ ​സി​വി​ൽ​എ​ക്സൈ​സ് ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​ആ​ർ.​അ​ശോ​ക​ൻ,​എ​സ്.​എ​സ് ​സി​നു​ലാ​ൽ,​വി.​കെ​ ​രാ​ജേ​ഷ്,​ആ​ർ​എ​സ്.​ ​അ​ഖി​ൽ,​വ​നി​ത​ ​സി​വി​ൽ​ ​എ​ക്സൈ​സ് ​ഓ​ഫീ​സ​ർ​ ​സീ​നു​ ​വൈ.​ദാ​സ് ​എ​ന്നി​വ​ർ​ ​റെ​യ്ഡി​ൽ​ ​പ​ങ്കെ​ടു​ത്തു.

Advertisement
Advertisement