കൂത്തുപറമ്പ് മഹോത്സവത്തിന് തുടക്കം

Saturday 27 August 2022 10:19 PM IST

കൂത്തുപറമ്പ് : കൂത്തുപറമ്പ് മഹോത്സവം 2022ന് പാറാലിൽ തുടക്കമായി. കണ്ണൂർ യൂണിവെന്റിന്റെ നേതൃത്വത്തിലാണ് ഓൾ ഇന്ത്യാ എക്സിബിഷൻ ആന്റ് ഓണം ട്രേഡ് ഫെയർ സംഘടിപ്പിച്ചിട്ടുള്ളത്. റോബോട്ടിക് അനിമൽസ്, മരണക്കിണർ ഉൾപ്പെടെയുള്ള ഹൈടെക് അമ്യൂസ്മെന്റ് പാർക്ക്, പ്രേത ബംഗ്ലാവ്, വിശാലമായ അക്വാഷോ തുടങ്ങിയവ ആളുകളെ ആകർഷകമാക്കുന്നതിന് ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം സ്റ്റാമ്പ് , നാണയ പ്രദർശനവും വേറിട്ടതാകുന്നു. വിപണന മേളകൾ, ഫുഡ് ഫെസ്റ്റ്, കുടുംബശ്രീ ഉൽപന്നങ്ങൾ തുടങ്ങിയവയും മഹോത്സവത്തിൽ ഒരുക്കിയിട്ടുണ്ട്. നിർദ്ദിഷ്ഠബസ്സ്സ്റ്റാന്റിന് കണ്ടെത്തിയ സ്ഥലത്ത് നടക്കുന്ന കൂത്തുപറമ്പ് മഹോത്സവം 2022 ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. കൂത്തുപറമ്പ് നഗരസഭാ ചെയർ പേഴ്സൺ വി.സുജാത ടീച്ചർ, നഗരസഭാ കൗൺസിലർമാർ , പൗര പ്രമുഖർ കണ്ണൂർ യൂണിവെന്റ് പാർട്ട്ണർ അമൽ പിണറായി തുടങ്ങിയവർ പങ്കെടുത്തു.വൈകിട്ട് 3 മണി മുതൽ രാത്രി 9 മണി വരെ യാണ് പ്രദർശനം നടക്കുക. കൂത്തുപറമ്പ് മഹോത്സവത്തോടനുബന്ധിച്ച് എല്ലാ ദിവസവും കലാ പരിപാടികളും നടക്കും.

Advertisement
Advertisement