ദശാവതാര ചന്ദനം ചാർത്ത്

Sunday 28 August 2022 1:51 AM IST

പൂച്ചാക്കൽ: പാണാവള്ളി എടപ്പങ്ങഴി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ അന്നദാന സമിതിയുടെ നേതൃത്വത്തിൽ ദശാവതാര ചന്ദനം ചാർത്തും, ശ്രീഗുരുവായൂരപ്പൻ സംഗീതോത്സവവും നാളെ തുടങ്ങി സെപ്തംബർ 8 ന് സമാപിക്കും. സംഗീതോത്സവത്തിന് സംഗീത സംവിധായകനും പിന്നണി ഗായകനുമായ തൃപ്പൂണിത്തുറ രാകേഷ് കേശവൻ തിരിതെളിക്കും. വൈകിട്ട് 5.30 മുതൽ രാത്രി 8 വരെയാണ് ദർശന സമയം. രാകേഷ് കേശവൻ, പള്ളിപ്പുറം മനോജ്, ഷാജി കെ രാമൻ, മായാ ബൽറാം , പള്ളിപ്പുറം രാജാറാം, വിഷ്ണു.വി. ഷേണായി, വാരനാട് രാജേഷ്, തുറവൂർ ഹരികൃഷ്ണൻ , ശ്രുതി ഹരികൃഷ്ണൻ, പള്ളിപ്പുറം ഷണ്മുഖൻ, സുനിൽ നാദലയം തുടങ്ങിയവരുടെ സംഗീത കച്ചേരി നടക്കും. 3 ന് 15 ൽപ്പരം കലാകാരന്മാരുടെ പഞ്ചരത്ന കീർത്തനാലപനം അരങ്ങേറും.

Advertisement
Advertisement