അന്നം ഔഷധം സെമിനാറും കളസദ്യയും

Monday 29 August 2022 12:00 AM IST

ഇറുമ്പയം. ഇറുമ്പയം ടാഗോർ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കളസസ്യങ്ങളുപയോഗിച്ച് ഭക്ഷണം തയ്യാറാക്കുന്നതു പരിശീലിപ്പിക്കുന്ന അന്നം ഔഷധം സെമിനാറും കളസദ്യയും നടന്നു. ഡോ.സജീവ്കുമാർ നേതൃത്വം നൽകി. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ് ശരത്ത് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ജി. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് നികിതകുമാർ, വൈസ് പ്രസിഡന്റ് ജയ അനിൽ, ബ്ലോക്ക് അംഗം തങ്കമ്മ വർഗ്ഗീസ്, പഞ്ചായത്ത് അംഗങ്ങളായ കെ.എസ് സച്ചിൻ, രാധാമണി മോഹൻ, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം സരീഷ്‌കുമാർ , ലൈബ്രറി വൈസ് പ്രസിഡന്റ് സുനിൽകുമാർ, സെക്രട്ടറി ഒ.കെ.മോഹനൻ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement