പ്രോജക്ട് കോ-ഓർഡിനേറ്റർ നിയമനം

Monday 29 August 2022 3:38 AM IST

തിരുവനന്തപുരം:ജില്ലാ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് പ്രോജക്ട് കോ-ഓർഡിനേറ്ററെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.അംഗീകൃത യൂണിവേഴ്സിറ്റികളിൽ നിന്നുള്ള ബി.എഫ്.എസ്.സി ബിരുദം/ അക്വാകൾച്ചർ ബിരുദാനന്തര ബിരുദം/ ഫിഷറീസ് അനുബന്ധ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം,കുറഞ്ഞത് 4 വർഷത്തെ അക്വാകൾച്ചർ മേഖലയിലെ പ്രവൃത്തി പരിചയം എന്നിങ്ങനെ ഏതെങ്കിലും ഒന്നിൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.വെള്ളപ്പേപ്പറിൽ എഴുതിയ അപേക്ഷയും അസൽ രേഖകളുടെ പകർപ്പും സഹിതം 30നകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്,കമലേശ്വരം,മണക്കാട് പി.ഒ,തിരുവനന്തപുരം 695009 എന്ന വിലാസത്തിൽ നൽകണം. വിവരങ്ങൾക്ക് ഫോൺ.0471 2464076.