ചിരിയിൽ ഭാവനയും ഷറഫുദ്ദീനും

Monday 29 August 2022 6:00 AM IST

ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് !

ഫസ്റ്റ് ലുക്ക്

ഭാവന, ഷറഫുദ്ദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ആദിൽ മൈമൂനത്ത് അഷറഫ് സംവിധാനം ചെയ്യുന്ന ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് ! ഫസ്റ്റ് ലുക്ക് പുറത്ത്. ഷറഫുദ്ദീനെ നോക്കി ചിരിക്കുന്ന ഭാവനയാണ് പോസ്റ്ററിൽ. രസകരമായ എന്റർടെയ്‌നറായിരിക്കുമെന്ന് സൂചന നൽകുന്നുണ്ട്. നീണ്ട ഇടവേളയ്ക്കുശേഷം ഭാവന മലയാളത്തിൽ അഭിനയിക്കുന്ന ചിത്രത്തിൽ അശോകൻ, അനാർക്കലി നാസർ, ഷെബിൻ ബെൻസൺ, അഫ്സാന ലക്ഷ്മി എന്നിവരാണ് മറ്റു താരങ്ങൾ. ചിത്രത്തിന്റെ രചനയും എഡിറ്റിംഗും സംവിധായകൻ ആദിൽ മൈമൂനത്ത് അഷറഫിന്റേതാണ്. അരുൺ റഷ്ദി ആണ് ഛായാഗ്രഹണം. ബോൺ ഹോമി എന്റർടെയ്‌ൻമെന്റ്സിന്റെ ബാനറിൽ ലണ്ടൻ ടാക്കീസുമായി ചേർന്ന് റെനിഷ് അബ്ദുൾ ഖാദർ, രാജേഷ് കൃഷ്ണ എന്നിവർ ചേർന്നാണ് നിർമ്മാണം. ഗാനങ്ങൾ . വിനായക് ശശികുമാർ സംഗീതം- പോൾ മാത്യു, നിശാന്ത് റാംടെകെ, ജോക്കർ ബ്ളൂസ്. നവംബറിൽ ചിത്രം റിലീസ് ചെയ്യും.പി.ആർ.ഒ: ടെൻ ഡിഗ്രി നോർത്ത് കമ്മ്യൂണിക്കേഷൻസ്.