പഠിക്കാം ഓർമ്മയിൽ സൂക്ഷിക്കാം

Monday 29 August 2022 6:00 AM IST

ഓരോ ആഴ്‌ചയി​ലെയും പ്രധാന സംഭവങ്ങൾ മനസി​ലാക്കുകയും അവയെ ഓർമ്മയി​ൽ സൂക്ഷി​ക്കുകയും ചെയ്യാം

പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്തംബർ 2 ന് രാജ്യത്തിന് സമർപ്പിക്കുന്ന, ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനിക്കപ്പൽ?

വിക്രാന്ത്

ഡയമണ്ട് ലീഗിൽ സ്വർണം നേടുന്ന ആദ്യത്തെ ഇന്ത്യൻ കായികതാരം?

നീരജ് ചോപ്ര

പ്രതിരോധ ആവശ്യങ്ങൾക്ക് പ്രത്യേക വിക്ഷേപണവാഹനം നിർമ്മിക്കാനുള്ള ഡി.ആർ.ഡി.ഒയുടെ പദ്ധതിയുടെ പേര്?

വേദ

രണ്ടാം തവണയും യൂറോപ്പിലെ മികച്ച വനിതാ ഫുട്ബാളർ ആയി തിരഞ്ഞെടുക്കപ്പെട്ട താരം ആരാണ്?

അലക്സിയ പ്യൂട്ടയാസ്

കേന്ദ്രസാഹിത്യ അക്കാഡമി പുരസ്‌കാരങ്ങൾ നേടിയ എഴുത്തുകാർ?

സേതു, അനഘ ജെ. കോലത്ത്

ബ്രിട്ടനിലെ ഇന്ത്യയുടെ പുതിയ ഹൈ കമ്മിഷണർ ആരാണ്?

വിക്രം കെ. ദൊരൈസ്വാമി

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇമ്മ്യുണോളജിയുടെ പുതിയ ഡയറക്ടർ?

ദേബാശിഷ മൊഹന്തി

രാഷ്ട്രപതി ദ്രൗപദി മുർമ്മുവിന്റെ സെക്രട്ടറി ആരാണ്?

രാജേഷ് വെർമ്മ നാബ്ഫിഡിന്റെ മാനേജിംഗ് ഡയറക്ടർ ആരാണ്? രാജ്കിരൺ റായ്. ജി

വിവിധ മന്ത്രാലയങ്ങളുടെ പുരസ്‌കാരങ്ങളെ ഒന്നിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ തുടങ്ങിയ പോർട്ടൽ ഏതാണ്?

രാഷ്ട്രീയ പുരസ്‌കാർ പോർട്ടൽ

പ്രധാനമന്തി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ഹോമി ഭാഭ കാൻസർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ എവിടെയാണ് ? മൊഹാലി

കേന്ദ്രസർക്കാർ ട്രാൻസ്‌ജെൻഡർ മേഖലയിലുള്ളവർക്കായി തുടങ്ങിയ പദ്ധതി?

ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന

ഒരു ചെറിയ എയർക്രാഫ്റ്റിൽ ലോകം മുഴുവൻ ഒറ്റയ്ക്ക് സഞ്ചരിച്ച ഏറ്റവും പ്രായം കുറഞ്ഞയാൾ? മാക് റൂഥർഫോർഡ്‌