ലഹരി ഗുളിക വില്പന; ഒരാൾ പിടിയിൽ

Monday 29 August 2022 12:05 AM IST

തിരുവനന്തപുരം: നഗരത്തിൽ വ്യാപകമായി ലഹരി മരുന്ന് (ആംപ്യൂൾ ഗുളിക) വില്പന നടത്തിയിരുന്നയാളെ സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് എഗൈൻസ്റ്റ് ഓർഗനൈസ്ഡ് ക്രൈം ടീം, ഡാൻസാഫ് ടീമുകളുടെ സഹാത്തോടെ പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്തു. പട്ടം കേശവദാസപുരം ലക്ഷ്മി നഗർ സാഗൈയിൽ സജിയെ (45) ആണ് പിടികൂടിയത്. നഗരത്തിൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് ലഹരി വില്പന നടത്തിയിരുന്ന പ്രതിയെ പൊലീസ് ദിവസങ്ങലായി നിരീക്ഷിക്കുകയായിരുന്നു. പട്ടം കേശവദാസപുരം റോഡിൽ ലഹരി മരുന്ന് കൈമാറാൻ എത്തിയപ്പോഴാണ് ഇയാൾ പിടിയിലായത്. 45 ആംപ്യൂൾ ഗുളികകൾ പിടിച്ചെടുത്തു. ഡൽഹിയിൽ നിന്നെത്തിക്കുന്ന ഗുളികകൾ കേരളത്തിലും തമിഴ്നാട്ടിലും വിറ്റിരുന്നതായി കണ്ടെത്തി. ഇയാളുടെ ഇടപാടുകൾ സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് കമ്മിഷണർ അറിയിച്ചു. നർക്കോട്ടിക് സെൽ എ.സി.പി ഷീൻ തറയിലിന്റെ നേതൃത്വത്തിൽ പേരൂർക്കട എസ്.എച്ച്.ഒ ആസാദ് അബ്ദുൽ കലാം, ക്രൈം എസ്.ഐ രാകേഷ്, എസ്.ഐ അനീസ, സ്‌പെഷ്യൽ ടീമംഗങ്ങളായ എസ്.ഐ അരുൺ കുമാർ, എസ്.സി.പി.ഒമാരായ സജികുമാർ, വിനോദ്, ലജൻ. എസ്.എസ്, വിനോദ്, സി.പി.മാരായ രൻജിത്ത്, ഷിബു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.