മഹാരാഷ്ട്രയിൽ വീണ്ടും വിമതനീക്കമെന്ന് മന്ത്രി

Monday 29 August 2022 12:48 AM IST

മുംബയ്: ശിവസേനയിൽ വീണ്ടും വിമത നീക്കത്തിനുള്ള സാദ്ധ്യതകൾക്ക് വഴിമരുന്നിട്ട് മഹാരാഷ്ട്രയിലെ ഷിൻഡെ സർക്കാരിലെ ഹോർട്ടികൾച്ചർ മന്ത്രിയും ശിവസേനയിലെ വിമത എം.എൽ.എയുമായ സന്ദീപൻ ഭുമാരെ. താക്കറെ പക്ഷത്തെ 12 എം.എൽ.എമാർ ഷിൻഡെ പക്ഷത്ത് ചേരുമെന്നും ഇവരിലൊരാൾ ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുമായും താനുമായും കൂടിക്കാഴ്ച നടത്തിയതായും അദ്ദേഹം വെളിപ്പെടുത്തി. .  ഔറംഗാബാദിലെ പൈതാനിൽ ഒരു പൊതുസമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു വെളിപ്പെടുത്തൽ.

അതേസമയം ഭുമാരെ പങ്കെടുത്ത സമ്മേളനത്തിൽ 50ശതമാനം പോലും ജനങ്ങൾ ഇല്ലായിരുന്നെന്നും ആദ്യം സ്വന്തം നില മെച്ചപ്പെടുത്തുന്നതാണ് ഉചിതമെന്നും ശിവസേന നേതാവ് അമ്പാ ദാസ് ഡാൻവെ പ്രതികരിച്ചു.