ആർ.എസ്.പി സമ്മേളനം

Monday 29 August 2022 5:03 AM IST

തിരുവനന്തപുരം: ആർ.എസ്.പി കഴക്കൂട്ടം മണ്ഡലം സമ്മേളനം കേശവദാസപുരം പെൻഷണേഴ്സ് ഹാളിൽ അഡ്വ.കെ.ജി. സുരേഷ് ബാബുവിന്റെ അദ്ധ്യക്ഷതയിൽ ആർ.എസ്.പി കേന്ദ്ര സമിതി അംഗം കെ.എസ്. സനൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ, ജയകുമാർ, സത്യപാലൻ, ശ്യാംകുമാർ, കിരൺ ജെ. നാരായണൻ, ബിന്നി നാവായിക്കുളം, ഗ്രേസ് മെർളിൻ, സുരേഷ് , ശ്രീകാര്യം നടേശൻ, കുമാരപുരം അനിൽ, അനിഷ അശോകൻ, സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. ശ്രീധരൻപിള്ള രക്തസാക്ഷി അനുസ്മരണവും സത്യരാജ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. കരിക്കകം സുരേഷിനെ വീണ്ടും മണ്ഡലം സെക്രട്ടറിയായി തിരഞ്ഞെടുത്തു. മണ്ഡലം സെക്രട്ടറി കരിക്കകം സുരേഷ് സ്വാഗതവും ഗോപാലകൃഷ്ണൻ നായർ നന്ദിയും പറഞ്ഞു.