കടലും തീരവും പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കുക

Sunday 28 August 2022 11:44 PM IST
കടലും തീരവും പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ശുചിത്വ സാഗരം സുന്ദര തീരം കാമ്പയിനിന്റെ ഭാഗമായി നടന്ന കടലോര നടത്തം

അമ്പലപ്പുഴ: കടലും തീരവും പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ശുചിത്വ സാഗരം സുന്ദര തീരം കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച കടലോര നടത്തം എച്ച് .സലാം എം. എൽ .എ ഉദ്ഘാടനം ചെയ്തു. പുറക്കാട് പഞ്ചായത്ത്‌ പ്രസിഡന്റ് എ. എസ്. സുദർശനൻ അദ്ധ്യക്ഷനായി. പായൽകുളങ്ങര തീരം മുതൽ അയ്യൻകോയിക്കൽ തീരം വരെയാണ് നടത്തം സംഘടിപ്പിച്ചത്. മത്സ്യഫെഡ് ജില്ലാ മാനേജർ ബി. ഷാനവാസ്‌,ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ രമേശ് ശശിധരൻ, പുറക്കാട് പഞ്ചായത്ത്‌ പ്രസിഡന്റ്, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ടി. ചന്ദ്രലേഖ, മത്സ്യ ഫെഡ് പ്രൊജക്റ്റ്‌ ഓഫീസർ ഹിമ.എസ്.കുമാർ, പഞ്ചായത്ത്‌ സെക്രട്ടറി അനീഷാ ബീഗം,എഫ്. ഡി. ഒ രാകേഷ്, പഞ്ചായത്തംഗങ്ങൾ, സി.ഡി .എസ് അംഗങ്ങൾ, എൻ .എസ്. എസ്, എൻ. സി. സി കേഡറ്റുകൾ, കടലോര ജാഗ്രത സമിതി അംഗങ്ങൾ,കോസ്റ്റൽ പൊലീസ് ഉദ്യോഗസ്ഥർ, സർക്കാർ ഇതര വിഭാഗ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.