ഐ.എൻ.ടി.യു.സി കരുത്തു​റ്റത് :കെ.സുധാകരൻ

Monday 29 August 2022 9:20 PM IST
ഐ.എൻ.ടി.യു.സി പ്ലാ​റ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കണ്ണൂർ ജില്ലാ കമ്മി​റ്റി സംഘടിപ്പിച്ച ആദരവ് 2022 കെ. സുധാകരൻ എം.പി.ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ:കേന്ദ്രസംസ്ഥാന സർക്കാരുകൾ സംഘടിത അസംഘടിത മേഖലയിലെ തൊഴിലാളികളെ ഒരുപോലെ വഞ്ചിക്കുന്ന തൊഴിലാളി ദ്റോഹ നിലപാടുകളുമായി മന്നോട്ടു പോകുമ്പോൾ തൊഴിലാളികൾക്ക് കരുത്തായി ഐ.എൻ.ടി.യു.സി മാത്രമേ യുള്ളൂവെന്ന് തൊഴിലാളികൾ തിരിച്ചറിയുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ.എം.പി പറഞ്ഞു. ഐ.എൻ.ടി.യു.സി പ്ലാ​റ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കണ്ണൂർ ജില്ലാ കമ്മി​റ്റി സംഘടിപ്പിച്ച ആദരവ് 2022 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ഡോ.ജോസ് ജോർജ് പ്ലാത്തോട്ടം അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഐ.എൻ.ടി.യു.സി ജില്ലാ കമ്മി​റ്റി ഏർപ്പെടുത്തിയ പ്രഥമ തൊഴിൽ ശ്രേഷ്ഠ പുരസ്‌ക്കാരം സി.സി. ഫൈസൽ കാസിമിന് കെ.സുധാകരൻ സമ്മാനിച്ചു. ഐ.എൻ.ടി.യു.സിയുടെ മുപ്പതോളം മുൻ കാല നേതാക്കളെ ഡി.സി.സി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ് ആദരിച്ചു. കോർപ്പറേഷൻ മേയർ അഡ്വ.ടി.ഒ.മോഹനൻ മുഖ്യപ്രഭാഷണം നടത്തി. വി.വി.പുരുഷോത്തമൻ, കെ. സി. കരുണാകരൻ, എ. എൻ. രാജേഷ് എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement