കവിയരങ്ങും പുസ്തക പ്രകാശനവും

Monday 29 August 2022 9:22 PM IST

കാഞ്ഞങ്ങാട്: കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും കൂട്ടായ്മയായ വായനശാല സാംസ്‌കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ കാവ്യോത്സവ പരിപാടി സംഘടിപ്പിച്ചു. കവിയരങ്ങും കവി ബൈജു ഇരിങ്ങല്ലൂരിന്റെ കവിതാ സമാഹാരവും എഴുത്തുകാരി വത്സല രാജന്റെ കഥാസമാഹരത്തിന്റെ കവർ പേജ് പ്രകാശനവും 8 കവികൾ പങ്കെടുത്ത കവിയരങ്ങും നടന്നു.
കാഞ്ഞങ്ങാട് എം.എൻ സ്മാരക ഹാളിൽ കവി നാലപ്പാടം പത്മനാഭൻ കവിയരങ്ങ് ഉദ്ഘാടനവും പ്രകാശനവും നിർവ്വഹിച്ചു. സുരേഷ് പയ്യങ്ങാനം അദ്ധ്യക്ഷത വഹിച്ചു. സുകുമാരൻ പെരിയാച്ചൂർ, സി പി.സുരേന്ദ്രൻ എന്നിവർ ആദ്യ പ്രതി ഏറ്റുവാങ്ങി. എൻ.എം.രമാദേവി പുസ്തക പരിചയം നടത്തി.പി.വി.രതീശൻ, പത്മരാജ് എരവിൽ, സുജീഷ് പിലിക്കോട്, വത്സല രാജൻ, ബൈജു ഇരിങ്ങല്ലൂർ എന്നിവർ സംസാരിച്ചു. കെ.എം.രാജേഷ് സ്വാഗതവും കെ.പ്രദീപ് കുമാർ നന്ദിയും പറഞ്ഞു.

Advertisement
Advertisement