വെറും ഷൂലേസല്ല, 20,000 രൂപയുടെ കമ്മലാ..!

Monday 29 August 2022 9:43 PM IST

പാരീസ്: ഫാഷൻ ലോകത്ത് പുതുമയ്ക്കാണ് സ്ഥാനം. പച്ചവെള്ളം പോലും ബ്രാൻഡഡ് കമ്പനികൾ കുപ്പിയിലാക്കി വച്ചാൽ വൻ വില കൊടുത്ത് വാങ്ങാൻ ആളെത്തുമെന്നതാണ് യാഥാർത്ഥ്യം. അതുപോലെയാണ് സ്ത്രീകൾക്കുള്ള ഫാൻസി സാധനങ്ങളുടെ കാര്യവും.

സ്‌പെയിനിൽ തുടങ്ങി ഫ്രാൻസിൽ വിഹരിക്കുന്ന വൻകിട ലക്ഷ്വറി ഫാഷൻ ബ്രാൻഡായ 'ബലൻസിയാഗ' പുറത്തിറക്കിയ പുതിയ കമ്മലാണ് ആളുകളെ ഞെട്ടിച്ചിരിക്കുന്നത്.

കണ്ടാൽ വെറും ഷൂലേസാണെന്ന് തോന്നും. പക്ഷേ, സംഗതി കമ്മലാണ്.

ഒരു ഷൂലേയ്സ് മടക്കി വച്ചിരിക്കുന്നത് പോലത്തെ കമ്മൽ.

വെറും തുണി മാത്രമല്ല ഈ കമ്മൽ നിർമിക്കാൻ ഉപയോഗിച്ചിരിക്കുന്നത്.

റീസൈക്കിൾ ചെയ്ത പോളിസ്റ്റർ, കോട്ടൺ എന്നിവയ്‌ക്കൊപ്പം പുരാതന വെള്ളി, പിച്ചള ചേർത്താണ് കമ്മൽ നിർമ്മിച്ചിരിക്കുന്നത്.

വില ഒട്ടും കുറച്ചിട്ടില്ല. 20,847 രൂപയാണ് ($261) വില. കമ്മലുകളിൽ ബ്രാൻഡിന്റെ പേര് കൊത്തിവച്ചിട്ടുണ്ട്. ഇവ ഇറ്റലിയിലാണ് നിർമ്മിച്ചിരിക്കുന്നത്.

കമ്മലിന്റെ ചിത്രം കമ്പനിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം ആളുകൾ കമന്റുകളുമായി എത്തി. കൈയടികൾക്കൊപ്പം ഒട്ടനവധി നെഗറ്റീവ് കമെന്റുകളും പോസ്റ്റിന് ലഭിച്ചു. ഇത്രയും തുകയ്ക്ക് ഇത് വാങ്ങേണ്ട ആവശ്യമില്ലെന്ന് നിരവധിയാളുകൾ കുറിച്ചു.

Advertisement
Advertisement