ലെറ്റ്സ് ഡാൻസ് ഡിയർ...സന്ന മാരിന് പിന്തുണയുമായി ഹിലരി

Monday 29 August 2022 10:01 PM IST

ന്യൂയോർക്ക്: പാർട്ടിയിൽ നൃത്തം ചെയ്ത് വിവാദത്തിലായ ഫിൻലാൻഡ് പ്രധാനമന്ത്രി സന്ന മാരിന് പിന്തുണയുമായി മുൻ യു.എസ് പ്രസിഡന്റ് സ്ഥാനാർത്ഥി ഹിലരി ക്ലിന്റൺ.

'നൃത്തം തുടരൂ" എന്ന ക്യാപ്ഷൻ സഹിതം ഹിലരി പാർട്ടിയിൽ നൃത്തം ചെയ്യുന്ന വീഡിയോ പങ്കുവയ്ക്കുകയായിരുന്നു.

2012ൽ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന സമയത്ത് കൊളംബിയയിൽ ഒരു അനൗദ്യോഗിക പാർട്ടിയിൽ പങ്കെടുത്ത വീഡിയോയാണ് ഹിലരി ക്ലിന്റൻ പങ്കുവച്ചത്.

'സന്ന മാരിൻ, നൃത്തം തുടരൂ' എന്നു പറഞ്ഞാണ് വിഡിയോ അവസാനിക്കുന്നത്.

ഹിലരി ക്ലിന്റന്റെ വീഡിയോയ്ക്ക് താഴെ സന്ന മറുപടിയുമായെത്തി.

'ഞാൻ ഒരു മനുഷ്യനാണ്. ചിലപ്പോഴൊക്കെ ഞാൻ സന്തോഷിക്കാറുണ്ട്. എനിക്കു മുകളിലെ കാർമേഘങ്ങൾ നീങ്ങും.'– സന്ന കുറിച്ചു.. കർത്തവ്യ നിർവഹണത്തിൽ നിന്നും ഒരു ദിവസം പോലും മാറി നിന്നിട്ടില്ലെന്നും സന്ന വ്യക്തമാക്കി.

സുഹൃത്തുക്കൾക്കൊപ്പം നൃത്തം ചെയ്യുന്ന സന്നയുടെ വീഡിയോ വൈറലായതോടെ അവർ ലഹരി ഉപയോഗിച്ചുവെന്നും ആരോപണം ഉയർന്നിരുന്നു. ശാസ്ത്രീയ പരിശോധന നടത്തിയാണ് സന്ന ഈ ആരോപണത്തിൽ നിന്ന് രക്ഷപെട്ടത്.

Advertisement
Advertisement