ഹിന്ദുമിഷൻ അയ്യങ്കാളി ജയന്തി ആചരിച്ചു

Tuesday 30 August 2022 3:43 AM IST

തിരുവനന്തപുരം: മഹാത്മാ അയ്യങ്കാളി ജയന്തി ആചരണത്തിന്റെ ഭാഗമായി കേരള ഹിന്ദുമിഷൻ വെള്ളയമ്പലത്തെ അയ്യങ്കാളി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് ഹോട്ടൽ റീജൻസി ഹാളിൽ നടന്ന ജയന്തി ആഘോഷം ജസ്റ്റിസ് എം.ആർ.ഹരിഹരൻ നായർ ഉദ്ഘാടനം ചെയ്തു. കെ.രാമൻപിള്ള അദ്ധ്യക്ഷത വഹിച്ചു. സമൂഹസദ്യയും ഒരുക്കി. അയ്യങ്കാളിയുടെ ചെറുമക്കളായ ടി.കെ. അനിയൻ, പി.പ്രഭാകരൻ, പ്രൊഫ.ടി.പി.ശങ്കരൻകുട്ടി നായർ, ആറന്മുള ശശി, ഹിന്ദുമിഷൻ പ്രസിഡന്റ് കെ.രാമൻപിള്ള, ജന.സെക്രട്ടറി ആറന്മുള ശശി,തിരു. കോർപ്പറേഷൻ കൗൺസിലറും ഹിന്ദുമിഷൻ വൈസ് പ്രസിഡന്റുമായ പി.അശോക് കുമാർ, പാണ്ടനാട് രാധാകൃഷ്ണൻ, ഏഴാകുളം ടി.എൻ.ഗോപാല ചിന്നൻ നായർ, ആർ.ഹരികുമാർ, ജി.രാധാകൃഷ്ണൻ, പി.വി.ഉണ്ണിത്താൻ എന്നിവരും പങ്കെടുത്തു.

Advertisement
Advertisement