തൃഷയ്ക്കും സാമന്തയ്ക്കും ഒപ്പം കീർത്തി സുരേഷും; ഗ്യാംഗ്സ്റ്റർ പശ്ചാത്തലത്തിൽ 'ദളപതി 67' ഒരുങ്ങുന്നു
Tuesday 30 August 2022 6:04 PM IST
ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോകേഷ് കനകരാജ് ചെയ്യുന്ന പുതിയ വിജയ് ചിത്രത്തിൽ തൃഷയ്ക്കും സാമന്തയ്ക്കും പുറമെ കീർത്തി സുരേഷും നായികയായി എത്തുന്നു. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് പ്രകാരം ഗ്യാംഗ്സ്റ്റർ പശ്ചാത്തലത്തിലാണ് 'ദളപതി 67' ഒരുങ്ങുന്നത്. 'വിക്ര'ത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം വിക്രം പോലെ ഇൻഡസ്‌ട്രിയൽ ഹിറ്റാകും എന്ന പ്രതീക്ഷയിലാണ് ആരാധകർ.
വിജയ്‌യുടെ ഭാര്യ കഥാപാത്രമായാണ് തൃഷ ചിത്രത്തിലെത്തുന്നത്. 2008 ൽ പുറത്തിറങ്ങിയ 'കുരുവി'യ്ക്ക് ശേഷം വിജയും തൃഷയും ഒന്നിക്കുന്ന ചിത്രവുമാണിത്. ആക്ഷന് പ്രാധാന്യം നൽകുന്ന ചിത്രത്തിൽ പൊലീസ് വേഷത്തിലാണ് സാമന്ത എത്തുക. ഈ വർഷം അവസാനത്തോടെ ചിത്രം പുറത്തിറങ്ങുമെന്നാണ് സൂചന.