ഖാദി തൊഴിലാളികൾക്ക് സമാശ്വാസ ധന സഹായം

Tuesday 30 August 2022 10:53 PM IST

പയ്യന്നൂർ : പഞ്ഞിയുടെ ദൗർലഭൃം കാരണം തൊഴിൽ പ്രതിസന്ധിയിലായ ഖാദി മേഖലയിലെ തൊഴിലാളികൾക്ക് സമാശ്വാസ ധനസഹായമായി 2500 രൂപ നൽകാനുള്ള ഖാദി ഗ്രാമ വൃവസായ ബോർഡിന്റെ തീരുമാനത്തെകേരള ഖാദി വർക്കേർസ് ഫെഡറേഷൻ (സി.ഐ.ടി.യു.) സംസ്ഥാന കമ്മറ്റി സ്വാഗതം ചെയ്തു.ഖാദി ബോർഡിലെ നെയ്ത്ത് നൂൽപ്പ് , അനുബന്ധ മേഖലയിലെലടക്കം അയ്യായിരത്തിലധികം തൊഴിലാളികൾക്ക് ആശ്വാസീ നൽകുന്നതാണ് ഖാദി വ്യവസായ ബോർഡിന്റെ തീരുമാനമെന്ന് ഫെഡറേഷൻ ജനറൽ സെക്രട്ടറി സി. കൃഷ്ണൻ പറഞ്ഞു.

ഖാദി തൊഴിലാളികൾക്ക് സർക്കാർ പ്രഖൃാപിച്ച ഉത്സവ ബത്തയും പ്രൊഡക്ഷൻ ഇൻസന്റീവും ഇതോടൊപ്പം വിതരണം ചെയ്യുമെന്ന ഖാദി ബോർഡ് അധികൃതരുടെ തീരുമാനം മാതൃകയാക്കി മറ്റു ഖാദി സ്ഥാപനങ്ങളും സമാശ്വാസ ധനസഹായം നൽകണം. പൂരകവരുമാന പദ്ധതി പ്രകാരമുള്ള കുടിശ്ശികയടക്കം ഓണത്തിന് മുമ്പ് തൊഴിലാളികൾക്ക് ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഫെഡറേഷൻ ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടു.

Advertisement
Advertisement