ഫീസ് അടയ്ക്കാത്ത ബോട്ടുകൾക്കെതിരെ  നടപടി

Wednesday 31 August 2022 12:48 AM IST
ഹൗസ് ബോട്ടുകൾ

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി കാണുന്നതിനായി പുന്നമട കായലിൽ നെഹ്റു പവലിയന്റെ വടക്കു ഭാഗം മുതൽ ഡോക് ചിറ വരെ നിശ്ചിത ഫീസടക്കാതെ നിർത്തിയിടുന്ന മോട്ടോർ ബോട്ടുകൾ, ഹൗസ് ബോട്ടുകൾ, മറ്റു യാനങ്ങൾ എന്നിവക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എൻ.ടി.ബി.ആർ സൊസൈറ്റി സെക്രട്ടറിയായ സബ് കളക്ടർ അറിയിച്ചു.

കാറ്റഗറി ഒന്നുമുതൽ നാലു വരെയുള്ള വാഹനങ്ങൾക്ക് യഥാക്രമം 10000 രൂപ, 25000 രൂപ, 40000 രൂപ, 50000 രൂപ എന്നിങ്ങനെയാണ് ഫീസ്. ഈ മേഖലയിൽ ബോട്ടുകളും മറ്റും നിർത്തിയിട്ട് വള്ളം കളി കാണുന്നതിന് തുക ആലപ്പുഴ റവന്യൂ ഡിവിഷണൽ ഓഫീസിൽ അടയ്ക്കണം.

Advertisement
Advertisement