വനത്തിൽ ഒളിപ്പിച്ചിരുന്ന 600 ലിറ്റർ കോട പിടികൂടി

Wednesday 31 August 2022 12:52 AM IST

പുനലൂർ: ഓണാഘോഷങ്ങൾക്ക് ലഹരി പകരാൻ വനത്തിൽ ഒളിപ്പിച്ചിരുന്ന 600 ലിറ്റർ കോട എക്സൈസും വനപാലകരും ചേർന്ന് പിടിച്ചെടുത്തു നശിപ്പിച്ചു. ഇന്നലെ രാവിലെ 10ന് തെന്മല പഞ്ചായത്തിലെ മാമ്പഴത്തറ 50 ഏക്കർചൗക്ക വനമേഖലയിൽ നടത്തിയ സംയുക്ത റെയ്ഡിലായിരുന്ന ചാരായം വാറ്റാൻ ബാരലുകളിൽ സൂക്ഷിച്ചിരുന്ന കോട ശേഖരം പിടികൂടിയത്. മാമ്പഴത്തറ വനത്തിലെ മരങ്ങൾക്കിടയിൽ സൂക്ഷിച്ചിരിക്കുന്ന കോടയുടെ മണം കാട്ടാനകൾ നാട്ടിലിറങ്ങാനും കാരണമായി.പുനലൂർ എക്സൈസ് സി.ഐ.കെ.സുദേവന് ലഭിച്ച രഹസ്യവിവരങ്ങളെ തുടർന്ന് പ്രിവന്റീവ് ഓഫീസർമാരായ വൈ.ഷിഹാബുദ്ദീൻ,കെ.പി.ശ്രീകുമാർ, പ്രദീപ്കുമാർ,സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ്അർക്കജ്, അരുൺകുമാർ, ഹരിലാൽ, റോബി, രതീഷ് ലാൽ എന്നിവർക്ക് പുറമെ ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അജയകുമാർ,ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ശ്യാം ലാൽ,അ‌ഞ്ജു തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ് നടത്തിയത്.

Advertisement
Advertisement