900 പ്രവർത്തകരെ പങ്കെടുപ്പിക്കും.

Friday 02 September 2022 12:18 AM IST

പൊൻകുന്നം . രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത്‌ജോഡോ പദയാത്രയിൽ ആലപ്പുഴ ജില്ലയിൽ 900 പ്രവർത്തകരെ പങ്കെടുപ്പിക്കാൻ കോൺഗ്രസ്
ചിറക്കടവ് മണ്ഡലം നേതൃയോഗം തീരുമാനിച്ചു. പദയാത്രയുടെ ഒരുക്കങ്ങൾ വിലയിരുത്തിയ നേതൃയോഗം പദയാത്രയുടെ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കോർഡിനേറ്റർ പി എ ഷെമീർ ഉദ്ഘാടനം ചെയ്തു. പൊൻകുന്നം ഇന്ദിരാ ഭവനിൽ ചേർന്ന യോഗത്തിൽ മണ്ഡലം പ്രസിഡന്റ് ജയകുമാർ കുറിഞ്ഞിയിൽ അദ്ധ്യക്ഷനായിരുന്നു. റോണി കെ ബേബി, പി സതീശ് ചന്ദ്രൻ നായർ, അഭിലാഷ് ചന്ദ്രൻ, പി എൻ ദാമോദരൻ പിള്ള, പി എ മാത്യു പുന്നത്താനം,സനോജ് പനക്കൽ, ടി കെ. ബാബുരാജ്,​ എം ടി പ്രീത അനന്തകൃഷണൻ, ലൂസി ജോർജ്ജ്, എബിൻ പയസ്, എം എൻ സുരേഷ്ബാബു എന്നിവർ സംസാരിച്ചു.

Advertisement
Advertisement