ടീസ്തയ്ക്ക് ജാമ്യത്തിന് തടസമില്ല: ചീഫ് ജസ്റ്റിസ്, ഇന്ന് വീണ്ടും വാദം

Friday 02 September 2022 12:12 AM IST

ന്യൂഡൽഹി: ടീസ്ത സെതൽവാദിനെതിരെ ആരോപിക്കുന്ന കുറ്റം സാധാരണ ഐ.പി.സി കുറ്റങ്ങളാണെന്നും ജാമ്യം അനുവദിക്കുന്നതിന് തടസമില്ലെന്നും ചീഫ് ജസ്റ്റിസ് യു.യു. ലളിത് വാക്കാൽ പരാമർശിച്ചു. എന്നാൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ ആവർത്തിച്ചുള്ള അഭ്യർത്ഥനയെ തുടർന്ന് ടീസ്തയുടെ ജാമ്യാപേക്ഷയിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീണ്ടും വാദം കേൾക്കും.

ഇന്നലെ ടീസ്തയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് യു.യു. ലളിത് ഗുജറാത്ത് സർക്കാരിനോട് നിരവധി ചോദ്യങ്ങൾ ഉന്നയിച്ചു.

രണ്ട് മാസത്തിലേറെയായി ഹർജിക്കാരി കസ്റ്റഡിയിലാണെന്നും ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. എഫ്.ഐ.ആറിൽ സാക്കിയ ജാഫ്രിയുടെ കേസ് തള്ളി സുപ്രീംകോടതി ഇറക്കിയ ഉത്തരവിലെ നിരീക്ഷണങ്ങളല്ലാതെ മറ്റൊന്നുമില്ല. ആരോപിക്കപ്പെടുന്ന കുറ്റം രേഖകൾ വ്യാജമായി ചമച്ചതുമായി ബന്ധപ്പെട്ടാണ്, കൊലപാതകമല്ല എന്നീ ചോദ്യങ്ങളാണ് ബെഞ്ച് ഉന്നയിച്ചത്.

Advertisement
Advertisement