ഷാഫി പറമ്പിൽ നയിക്കുന്ന ബൈക്ക് റാലിക്ക് സ്വീകരണം

Thursday 01 September 2022 10:55 PM IST

തൃശൂർ : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര നരേന്ദ്ര മോദിയുടെ ദുർഭരണം അവസാനിപ്പിക്കാനുള്ള അന്തിമ പോരാട്ടമായി മാറുമെന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ പറഞ്ഞു. ഭാരത് ജോഡോ പദയാത്രയുടെ പ്രചരണാർത്ഥം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ നയിക്കുന്ന ബൈക്ക് റാലിക്ക് തൃശൂരിൽ നടത്തിയ സ്വീകരണം ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ ഓഫീസിന് മുന്നിൽ നടത്തിയ ചടങ്ങിൽ ജില്ലാ പ്രസിഡന്റ് ഒ.ജെ.ജനീഷ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി ശ്രാവണൻ റാവു, പി.എൻ.വൈശാഖ്, സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാങ്കുറ്റി, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സി.പ്രമോദ്, ശോഭ സുബിൻ, രാഹുൽ മാങ്കൂട്ടത്തിൽ, ജോബിൻ ജേക്കബ്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സജീവൻ കുരിയച്ചിറ, കല്ലൂർ ബാബു, എം.എൽ.ബേബി, കോർപ്പറേഷൻ കൗൺസിലർ വിനീഷ് തയ്യിൽ എന്നിവർ പങ്കെടുത്തു.

എം.​പി​ ​വി​ൻ​സെ​ന്റ് യു.​ഡി.​എ​ഫ് ​ജി​ല്ലാ​ ​ചെ​യ​ർ​മാൻ

തൃ​ശൂ​ർ​:​ ​യു.​ഡി.​എ​ഫ് ​ജി​ല്ലാ​ ​ചെ​യ​ർ​മാ​നാ​യി​ ​എം.​പി​ ​വി​ൻ​സെ​ന്റ് ​നി​യ​മി​ത​നാ​യി.​ ​വി​ദ്യാ​ർ​ത്ഥി​ ​യു​വ​ജ​ന​ ​പ്ര​സ്ഥാ​ന​ത്തി​ലൂ​ടെ​ ​പൊ​തു​രം​ഗ​ത്ത് ​സ​ജീ​വ​മാ​യ​ ​എം.​പി​ ​വി​ൻ​സെ​ന്റ് ​മു​ൻ​ ​ഒ​ല്ലൂ​ർ​ ​എം.​എ​ൽ.​എ​യും​ ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റു​മാ​യി​രു​ന്നു.​ ​കെ.​എ​സ്.​യു,​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ്,​ ​സം​സ്ഥാ​ന​ ​ജ​ന.​സെ​ക്ര​ട്ട​റി,​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​സം​സ്ഥാ​ന​ ​ജ​ന.​സെ​ക്ര​ട്ട​റി​ ​എ​ന്നീ​ ​നി​ല​ക​ളി​ൽ​ ​പ്ര​വ​ർ​ത്തി​ച്ചു.​ ​നി​ല​വി​ൽ​ ​കെ.​പി.​സി.​സി​ ​നി​ർ​വാ​ഹ​ക​ ​സ​മി​തി​ ​അം​ഗ​മാ​ണ്.​ ​വി​ദ്യാ​ർ​ത്ഥി​ ​യു​വ​ജ​ന​ ​സ​മ​ര​രം​ഗ​ത്ത് ​സ​ജീ​വ​ ​സാ​ന്നി​ദ്ധ്യ​മാ​യി​രു​ന്നു.​ ​എം.​പി.​വി​ൻ​സെ​ന്റ് ​എം.​എ​ൽ.​എ​ ​എ​ന്ന​ ​നി​ല​യി​ൽ​ ​വി​ക​സ​ന​ ​രം​ഗ​ത്ത് ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ഫ​ണ്ട് ​ചെ​ല​വ​ഴി​ച്ച​തി​ന് ​രാ​ഷ്ട്ര​പ​തി​യാ​യി​രു​ന്ന​ ​ഡോ.​എ.​പി.​ജെ​ ​അ​ബ്ദു​ൾ​ ​ക​ലാ​മി​ന്റെ​ ​പേ​രി​ലു​ള്ള​ ​അ​വാ​ർ​ഡ് ​ല​ഭി​ച്ചി​ട്ടു​ണ്ട്.​ ​ഐ.​എ​ൻ.​ടി.​യു.​സി​ ​രം​ഗ​ത്തും​ ​സ​ജീ​വ​മാ​യി​രു​ന്നു.​ ​അ​പ്പോ​ളോ​ ​ട​യേ​ഴ്‌​സി​ൽ​ ​ഐ.​എ​ൻ.​ടി.​യു.​സി​ ​യൂ​ണി​യ​ന്റെ​ ​പ്ര​സി​ഡ​ന്റാ​യി​രു​ന്നു.​ 13​ ​വ​ർ​ഷ​മാ​യി​ ​യു.​ഡി.​എ​ഫി​നെ​ ​ന​യി​ച്ച​ ​ജോ​സ​ഫ് ​ചാ​ലി​ശ്ശേ​രി​ ​സ്ഥാ​ന​മൊ​ഴി​ഞ്ഞ​തി​നെ​ ​തു​ട​ർ​ന്നാ​ണ് ​നി​യ​മ​നം.

Advertisement
Advertisement